Header Ads

Header ADS

5000 കോടിയുടെ ആഴക്കടൽ കരാറുമായി കേരളത്തിൽ വന്ന EMCC ഉടമയുടെ ആസ്തി 10000 രൂപ




5000 കോടിയുടെ ആഴക്കടൽ കരാറുമായി കേരളത്തിൽ വന്ന EMCC ഉടമയുടെ ആസ്തി 10000 രൂപ മാത്രം. കുണ്ടറയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്‌ക്കെതിരെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്. ഇ.എം.സി.സി ഉടമ ഷിജു എം.വര്‍ഗീസാണ് തനിക്ക് 10,000 രൂപ മാത്രം ആസ്തിയുള്ളതായി സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടുള്ളത്. ചട്ടപ്രകാരം സ്ഥാനാർത്ഥികൾ സ്വദേശത്തും വിദേശത്തുമുള്ള സ്വത്ത് വിവരങ്ങൾ സത്യവാങ്മൂലത്തിൽ കാണിക്കണം. നിലവിൽ കയ്യിലുള്ള 10000 രൂപയല്ലാതെ ഇന്ത്യയിൽ മറ്റ് സ്വത്ത് വകകൾ ഒന്നുമില്ലന്നാണ് ഷിജു അവകാശപ്പെടുന്നത്. എന്നാൽ 5000 കോടി രൂപയുടെ കരാറുമായി വന്ന വ്യക്തിയുടെ സ്വത്ത് വിവരങ്ങൾ സംശയത്തിന് ഇടനയാക്കിയിട്ടുണ്ട്. EMCCയിൽ നിന്നുള്ള വരുമാനം വെളിപ്പെടുത്താതതിനെ കുറിച്ചുള്ള ചോദ്യത്തിന്, അത്രക്ക് ആഴത്തിലുള്ള വിവരങ്ങൾ വെളിപ്പെടുത്തേണ്ട ആവശ്യമുല്ല, ഇന്ത്യയിലെ വിവരങ്ങൾ മാത്രം മതി എന്നാണ് ഷിജു വർഗിസിൻറെ വിശദീകരണം. തനിക്ക് വിദേശത്ത് സ്വത്തില്ല. ഇ.എം.സി.സിയില്‍ 13 ഓളം കമ്പനികളുണ്ട്. ഇതില്‍ ചില കമ്പനികള്‍ തനിക്ക് 100 ശതമാനം ഷെയറുണ്ട്. ചിലത് പാര്‍ട്ണര്‍ഷിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. താൻ കളവൊന്നും പറഞ്ഞിട്ടില്ല.



ധാരണ പത്രത്തിന്റെ അടിസ്ഥാനത്തിൽ കരാർ ലഭിച്ചില്ല എന്ന കാരണത്താൽ വകുപ്പ് മന്ത്രിക്കെതിരെ നിയമസഭാ തിരഞ്ഞെടുപ്പിൽ  ഒരു സ്ഥാപന ഉടമ മത്സരിക്കുന്നത് തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ്. 

No comments

Powered by Blogger.