ഒരു വാചകം, ഒറ്റ വാക്ക്. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷനെ നാണംകെടുത്തി കളഞ്ഞു രാഹുൽ ഗാന്ധി. ആസ്സാമിലെ ബിജെപി സ്ഥാനാർത്ഥിയുടെ കാറിൽ നിന്നും വോട്ടിങ് മെഷീൻ കണ്ടെത്തിയ വിഷയത്തിലെ രാഹുൽ ഗാന്ധിയുടെ ട്വീറ്റാണ് ചർച്ചാവിഷയമായിരിക്കുന്നത്. ഇലക്ഷൻ "കമ്മീഷൻ" എന്നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്. രണ്ടേ രണ്ട് വാക്കുകളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ രാഹുൽഗാന്ധി ഇഷ്പ്രഭമാക്കിയത്. ബിജെപി സ്ഥാനാർത്ഥിയുടെ വാഹനത്തിൽ തിരഞ്ഞെടുപ്പ് മെഷീൻ കൊണ്ടുപോകുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് പോളിംഗ് ഉദ്യോഗസ്ഥരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
No comments