Header Ads

Header ADS

ഏതൊക്കെ രാജ്യങ്ങൾ? അതൊക്കെ എവിടെ? ഗുണഭോക്താക്കൾആരൊക്കെ? സഹായങ്ങൾ എന്തൊക്കെ? ചോദ്യ ശരങ്ങളുമായി രാഹുൽ ഗാന്ധി


കൊവിഡ് വ്യാപനം രൂക്ഷമായതോടെ വിവിധ വിദേശ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് സഹായങ്ങള്‍ പ്രഖ്യാപിച്ചതും, അവ ഇന്ത്യയില്‍ എത്തിച്ചു നൽകിയതും. എന്നാല്‍ ഈ വിദേശ സഹായങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിനോട് ഗൌരവമായ ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കൊവിഡ് പ്രതിസന്ധികാലത്തെ വിദേശ സഹായം സംബന്ധിച്ച് ചോദ്യം ഉന്നയിച്ചത്.

എന്തെല്ലാം വിദേശ സഹായമാണ് നമ്മുക്ക് ലഭിച്ചത്?                                                                    അതെല്ലാം എവിടെ?                                                                                                                                  ആരാണ് ഇതിന്‍റെയൊക്കെ ഗുണഭോക്താവ്?                                                                      എങ്ങനെയാണ് ഈ സഹായങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുക?                                    എന്താണ് ഇതിലൊന്നും സുതാര്യതയില്ലാത്തത്?                                                    കേന്ദ്രസര്‍ക്കാറിന് ഇതിനെല്ലാം എന്തെങ്കിലും ഉത്തരമുണ്ടോ?  

 എന്നിവയാണ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്ററിലെ ചോദ്യങ്ങൾ.

അതേ സമയം 5 ദിവസം മുന്‍പ് തന്നെ 300 ടണ്‍ കൊവിഡ് അടിയന്തര സഹായങ്ങള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ദില്ലിയില്‍ എത്തിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

Rahul Gandhi asked following questions to #GOI on the foreign aid

Questions about Covid foreign aid:

- What all supplies has India received?
- Where are they?
- Who is benefitting from them?
- How are they allocated to states?
- Why no transparency?

Any answers, GOI?

No comments

Powered by Blogger.