Header Ads

Header ADS

സ്വരാജിന്‍റെ തോൽവി: സിപിഐഎം ഹൈക്കോടതിയിലേക്ക്. കെ ബാബു തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപണം

കെ ബാബു വർഗീയ വിദ്വേഷം വളർത്തുന്ന രീതിയിലാണ് പ്രചരണം നടത്തിയെന്നും, അയ്യപ്പൻ്റെ പേരുപറഞ്ഞാണ് കെ ബാബു വോട്ട് പിടിച്ചതെന്നും സിപിഐഎം ആരോപിക്കുന്നു.

തൃപ്പൂണിത്തുറയിലെ യു‍ഡിഎഫ് സ്ഥാനാർത്ഥി കെ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കോടതിയിലേക്ക്. കെ ബാബു അയ്യപ്പന്‍റെ പേര് പറഞ്ഞ് വോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാരോപിച്ചാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഔദ്യോഗിക സീൽ ഇല്ലാത്തതിന്‍റെ പേരിൽ 1071 പോസ്റ്റൽ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയും സിപിഐഎം ഹൈക്കോടതിയിൽ ചോദ്യം ചെയ്യും.

 99 സീറ്റുകളുമായി തുടർഭരണത്തിലേക്ക് കടക്കുന്ന എൽഡിഎഫ് സർക്കാരിന് തൃപ്പൂണിത്തറയിലെ പരാജയം വലിയ തിരിച്ചടിയാണ്. 992 വോട്ടിന് സിറ്റിംഗ് എംഎൽഎ എം സ്വരാജ് കെ ബാബുവിന് മുന്നിൽ പരാജയപ്പെട്ടത് ബിജെപി വോട്ടുകൾ മറിച്ചത് കൊണ്ടാണെന്നായിരുന്നു എന്നാണ് സിപിഐഎമ്മിന്റെ പ്രധാന ആരോപണം. ഇതിന് പിന്നാലെയാണ് കെ ബാബു അയ്യപ്പന്‍റെ പേരിൽ വോട്ട് പിടിച്ചെന്ന പുതിയ ആരോപണം കൂടി സിപിഎം ഉന്നയിക്കുന്നത്. ബാബുവിന്‍റെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും വിജയം അസാധുവാക്കണമെന്നുമാണ് സിപിഎം ആവശ്യം. തെരഞ്ഞെടുപ്പിന് മുൻപും ശേഷവും സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച മണ്ഡലമാണ് തൃപ്പൂണിത്തുറ. 

തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളും, കെ ബാബുവിന്‍റെ പ്രസംഗങ്ങളുമുൾപ്പടെയുള്ള തെളിവുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഹാജരാക്കിയിട്ടുണ്ടെന്നും, എന്നാൽ ഇക്കാര്യത്തിൽ നടപടിയുണ്ടായിട്ടില്ലെന്നും സിപിഎം വ്യക്തമാക്കുന്നു. ഇതിന് പുറമെയാണ് 80 വയസ്സ് കഴിഞ്ഞവരുടെ 1071 പോസ്റ്റർ ബാലറ്റ് എണ്ണാതെ മാറ്റിവെച്ച നടപടിയും സിപിഎം ചോദ്യം ചെയ്യുന്നത്. സീൽ പതിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ഇക്കാരണത്താൽ വോട്ട് അസാധുവാക്കാൻ പറ്റില്ലെന്നും സിപിഎം വാദിക്കുന്നു. സ്വരാജിനായി തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ സി എം സുന്ദരൻ കോടതിയിൽ ഹർജി നൽകും. തൃപ്പൂണിത്തുറയിലെ സ്വരാജിന്‍റെ തോൽവിയെക്കുറിച്ച് പാർട്ടിതല അന്വേഷണവും നടക്കുന്നുണ്ട്‌. പാർട്ടി പ്രവർത്തകരുടെ ഏതെങ്കിലുംതരത്തിലുള്ള  വിഴ്ച തോൽവിയ്ക്ക് കാരണമായോ എന്നാണ് സി പി എം പരിശോധിക്കുന്നത്.

CPIM moves to high court on M Swaraj fail in the niyamasabha election battle. As per CPIM, K Babu of UDF candidate asked the vote in the name of Lord Ayyappa and this is against the rules of election. Also CPIM plans to challenge the disqualification of 1071 postal ballet due to the absence of official seal on the ballet.   

No comments

Powered by Blogger.