രാജീവ് ഗാന്ധി വധക്കേസ് - പ്രതികൾക്ക് ദീർഘകാല പരോൾ നൽകാൻ തമിഴ്നാട് സർക്കാർ
രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതികളുടെ മോചനം വൈകുന്നതിനെ തുടർന്ന്, പരോൾ അനുവദിക്കുന്നത് സംബന്ധിച്ച് നിർണായക നീക്കവുമായി തമിഴ്നാട് സർക്കാർ. പ്രതികൾക്ക് ദീർഘകാല പരോൾ നൽകാൻ ഡിഎംകെ സർക്കാരിൻ്റെ പുതിയ നീക്കം. ഇതുമായി ബന്ധപ്പെട്ട സർക്കാർ വൃത്തങ്ങൾ നിയമവിദഗ്ധരുമായി ചർച്ചകൾ നടത്തി.
നേരത്തെ കേസിലെ പ്രതികളുടെ മോചനത്തിന് സർക്കാർ ശുപാർശ ചെയ്തിരുന്നു. എന്നാൽ രണ്ട് വർഷമായിട്ടും ഈ വിഷയത്തിൽ തമിഴ്നാട് ഗവർണർ തീരുമാനമെടുത്തിട്ടില്ല. ഗവർണറുടെ തീരുമാനം നീളുന്ന സാഹചര്യത്തിലാണ് തമിഴ്നാട് സർക്കാരിന്റെ പുതിയ നീക്കം. ദില്ലിയിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെടും. ഏഴ് പ്രതികളില്‍ നാല് പേര്‍ ശ്രീലങ്കന്‍ പൗരത്വമുള്ളവരാണ്. പരോള്‍ അനുവദിച്ചാലും ഇവരെ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് അയക്കാനാണ് സര്‍ക്കാര്‍ ആലോചന.
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണമെന്ന് നേരത്തെ സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട് സർക്കാരിന്റെ ശുപാർശയിൽ തീരുമാനം വൈകുന്നത് മനുഷ്യത്വമില്ലായ്മയാണെന്ന് സ്റ്റാലിൻ അഭിപ്രായപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്റ്റാലിൻ നേരത്തെ രാഷ്ട്രപതിക്ക് കത്തയച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടായി പ്രതികൾ അനുഭവിക്കുന്നത് സമാനതകളില്ലാത്ത വേദനയും ദുരിതവുമാണ്. അടിയന്തരമായി 7 പ്രതികളെയും മോചിപ്പിക്കണം. അതാണ് തമിഴ്നാട്ടിലെ ജനങ്ങളുടെ ആഗ്രഹമെന്നും കത്തിൽ സ്റ്റാലിൻ കേന്ദ്രത്തിന് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.
Following the delay in the release of the accused serving sentences in the Rajiv Gandhi Assassination, the Tamil Nadu government has made a crucial move on granting parole. DMK government's new move to grant long-term parole to accused. Government sources in this regard held discussions with legal experts.
Earlier, the government had recommended the release of the accused in the case. But two years later, the Governor of Tamil Nadu has not decided on the issue. The Tamilnadu government's latest move comes in the wake of the governor's decision. Tamil Nadu Chief Minister M K Stalin, who arrived in Delhi, will ask the Centre to do so. Four of the seven accused are of Sri Lankan nationality. The government is planning to send them to a refugee camp even if they are granted parole.
No comments