The India Story or The Kerala Story
"32000 ഇന്ത്യക്കാർ, യുവതികൾ ISIS ഇൽ ചേർന്നു. ISIS എന്നത് ഇസ്രയേലിന്റെ സൃഷ്ടിയാണ്. ലോക മുസ്‌ലിങ്ങളെ ഭീകരവാധികളായി ചിത്രീകരിക്കാൻ വേണ്ടി രൂപം നൽകിയ ഒരു ഭീകര സംഘടനയാണ്. ആ സംഘടനയുടെ പ്രധാനികൾ എല്ലാം ഇന്ത്യക്കാർ..
"India is the terror capital of the world."
അന്യമതസ്ഥരായ ഇന്ത്യക്കാർ ഒക്കെയും മുസ്ലിം മത പരിവർത്തനം നടത്തിയാണ് ISIS ഇൽ ചേരുന്നത്. ഇതും ഇസ്ലാമിനെതിരെ നടത്തുന്ന കുരിശു യുദ്ധത്തിന്റെ ഭാഗമാണ്, അതിന് കൂട്ട് നിൽക്കുന്നത് ഇന്ത്യയിലെ സംഘ് പരിവാർ സർക്കാർ ആണ്. അവരാണ് ഈ റിക്രൂട്ട്‌മെന്റിന് പിന്നിൽ. കാരണം, ISIS ഇൽ ചേർന്ന് 32000 ഇത്യാക്കാരും ഹിന്ദു പെണ്കുട്ടികൾ ആണ് എന്നത് തന്ന. എന്ത് കൊണ്ട് ഇത്രയധികം ഹിന്ദു പെണ്കുട്ടികൾ ISIS പോലൊരു സംഘടയിൽ ചേർന്നു? ഒറ്റ ഉത്തരം മാത്രം ലോകത്ത് ഇസ്ലാമോ ഫോബിയ സൃഷ്ടിക്കുക.
ഈ വിവരങ്ങൾക്ക് ഒക്കെ ആധാരം "Kerala Story" എന്ന സിനിമയാണ്. സംഘ് പരിവാർ അംഗീകരിച്ച ഈ സിനിമയ്ക്ക് ഇന്ത്യയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്."
ഇങ്ങനെ ഒരു തീമിൽ ഒരു സിനിമ ഒരു പാകിസ്താനിയോ, സായിപ്പോ എടുത്താൽ ദീപിക പദുക്കോണിൻ്റെ അടിവസ്ത്രത്തിൻ്റെ കളർ നോക്കി സിനിമ ബഹിഷ്‌കരിക്കണമെന്ന് പറഞ്ഞു നടന്ന സംഘ് പരിവാറുകാർ അംഗീകരിക്കുമോ? സോ കോൾഡ് രാജ്യ സ്നേഹികൾ അംഗീകരിക്കുമോ? അതെ നഖശിഖാന്തം എതിർക്കുമോ?
ഒരു അടിസ്ഥാനവും ഇല്ലാതെ, ഇന്ത്യയെ അപമാനിക്കാൻ ഇത്തരത്തിലുള്ള ഒരു കഥ "Based on True Events" എന്ന വ്യാജ തലക്കെട്ടിൽ പടച്ചുവിട്ടാൽ അത് ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ അംഗീകരിക്കാൻ ആർക്കും ആവില്ല.
അതുപോലെ തന്നെയാണ് ഒരു അടിസ്ഥാനവും ഇല്ലാതെ 32000 ഹിന്ദു പെൺകുട്ടികൾ മതം മാറി ഇസ്ലാമിൽ ചേർന്ന് കേരളത്തിൽനിന്ന് ISIS ലേക്ക് പോയി എന്ന വ്യാജ പ്രചാരണവുമായി സുദിപ്തോ സെൻ എന്ന സംവിധായകൻ "ദി കേരള സ്റ്റോറി" എന്ന സിനിമ ചെയ്തിരിക്കുന്നത്. ജനനങ്ങൾക്കിടയിൽ മത സ്പർദ്ധ വളർത്തി ഇരു മത വിവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ നടത്തുന്ന ശ്രമം ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും എതിർക്കപ്പെടേണ്ടതാണ്.
എന്നാൽ ആശാവഹമായ കാര്യം എന്തെന്നാൽ, 32000 എന്ന വലിയ സംഖ്യ പ്രധിഷേധങ്ങൾക്കൊടുവിൽ 3 പെൺകുട്ടികൾ എന്ന സംഖ്യയിലേക്ക് ചുരുങ്ങി എന്നതാണ്. അതായത് 0.01% ശതമാനമായി ചുരുങ്ങി എന്നർത്ഥം. രാജ്യത്തിനകത്തുനിന്ന് തന്നെ ഒരു സംസ്ഥാനത്തിനെതിരെ വളരെ മോശം പ്രചാരണം ഉണ്ടാവുന്നത് തീർത്തും നിരാശാജനകമാണ്. അത് പ്രബുദ്ധരായ കേരള സമൂഹം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും എന്ന് പ്രത്യാശിക്കാം. കേരത്തിന് എതിരെ എന്നല്ല രാജ്യത്തെ ഏത് ഒരുസംസ്ഥാനത്തിനെതിയും ഈ രീതിയിലുള്ള സംഘടിതമായ ആക്രമണം ചേറുത്ത് തോൽപ്പിക്കേണ്ടതാണ്.
സത്യം ചെരുപ്പിടുമ്പോഴേക്ക് നുണ നൂറ് കാതം താണ്ടിയിരിക്കും.
No comments