Header Ads

Header ADS

KT ജലീൽ രാജിവെയ്ക്കേണ്ടതുണ്ടോ..?


 


KT ജലീൽ - ഉന്നത വിദ്യാഭ്യാസം, ന്യുനപക്ഷ ക്ഷേമം, വക്കഫ്, ഹജ്ജ് വകുപ്പ് മന്ത്രി. നിലവിലെ സാഹചര്യത്തിൽ, NIA യും ED (എൻഫോഴ്‌സ്‌മെന്റ് ഡൈറക്ടറേറ്റ്) യും ചോദ്യം ചെയ്തു അല്ലെങ്കിൽ.വിവരങ്ങൾ ചോദിച്ചറിഞ്ഞു എന്നതിന്റെ പേരിൽ രാജിവെച്ച് ഒഴിയേണ്ട ആവശ്യം ഉണ്ടോ?
ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ആരോപിക്കുന്ന കുറ്റങ്ങൾ - പ്രോട്ടോക്കോൾ ലംഘനം, വിശുദ്ധ ഖുർആൻ എന്ന പേരിൽ സ്വർണം കടത്തി, സ്വർണം കടത്താൻ കൂട്ട് നിന്നു. മലപ്പുറത്തേക്ക് ഖുർആൻ കൊണ്ടുപോകാൻ സി-ആപ്റ്റിന്റെ വാഹനം ഉപയോഗിച്ചു എന്നിവയൊക്കെ ആണ്.

ആദ്യമായി ഖുർആൻ വിഷയം.

ഖുർആൻ എവിടെനിന്നാണ് വന്നത്?
-UAE ഇൽനിന്ന്.

ആര് അയച്ചു?
-UAE സർക്കാരിന്റെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് വകുപ്പാണ് തിരുവനന്തപുരത്തെ UAE കോണ്സുലേറ്റ് ജനറലിന്റെ പേരിൽ 250 ബോക്സുകളിലായി 32 എണ്ണം വീതം 8000 ഖുർആൻ ഇവിടേക്ക് അയക്കുന്നത്.

ആരാണ് ഖുർആൻ അടങ്ങിയ പെട്ടികൾ സ്വീകരിച്ചത്, എവിടെ സൂക്ഷിച്ചു?
-UAE കോണ്സുലേറ്റ് വാങ്ങി, കോണ്സുലേറ്റിൽ തന്നെ സൂക്ഷിച്ചു.

കസ്റ്റംസ് ക്ലീയറൻസ് ലഭിച്ചിരുന്നോ, അതിനായി ഏതെങ്കിലും വിധത്തിൽ ഉള്ള ബാഹ്യ സമ്മർദം ഉണ്ടായിരുന്നോ?
-കസ്റ്റംസ് ക്ലിയറാൻസ് ലഭിച്ചിട്ടാണ് പെട്ടികൾ പുറത്തേക്ക് വന്നത്. ക്ലീയറൻസിനായി ബാഹ്യ സമ്മർദം ഉണ്ടായതായി കസ്റ്റംസ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ജലീലോ, ജലീലിന്റെ ഓഫീസോ ഇടപെട്ടിട്ടില്ല.

എയർ വേ ബില്ലിലെ പെട്ടികളുടെ തൂക്കവും യഥാർത്ഥത്തിൽ പെട്ടികളുടെ തൂക്കവും തമ്മിൽ വ്യത്യാസം ഉണ്ടോ?
- വ്യത്യാസം ഉള്ളതായി കസ്റ്റംസ് ആ സമയത്ത് എവിടെയും പറഞ്ഞിട്ടില്ല, പരിശോധിച്ചിട്ടില്ല, വ്യത്യാസം കണ്ടുപിടിച്ചിട്ടില്ല. (0.578×32×250= 4624kg. 4Ton 6 Quintal 24 Kg)

ഖുർആൻ കടത്തി എന്നതിലെ വസ്തുത എന്താണ്?
- വിശുദ്ധ ഖുർആൻ UAE കോണ്സുലേറ്റ് ഇന്ത്യയിലേക്ക് കടത്തിയിട്ടില്ല, കസ്റ്റംസ് ക്ലിയറൻസോടുകൂടി, ഓരോ ബോക്സിലും 32 ഖുർആൻ എന്ന് രേഖപ്പെടുത്തിയാണ് കൊണ്ടുവന്നത്.

വിശുദ്ധ ഖുർആൻ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ നിയമ തടസ്സങ്ങൾ ഉണ്ടോ?
-മത പ്രചാരണത്തിനൊഴികെ, സൗജന്യ വിതരണത്തിനും സമ്മാനം നൽകാനും ആത്മീയ ആവശ്യങ്ങൾക്കും ഡ്യുട്ടി അടച്ച് ഇന്ത്യയിൽ നിരോധിച്ചിട്ടില്ലാത്ത ഏത് ഗ്രന്ഥവും കൊണ്ടുവരാം. EC (Exemption Certificate)ന് അർഹത ഉണ്ടാവില്ല, അതായത് നികുതി ഇളവ് ലഭിക്കില്ല.

ഇന്ത്യൻ നിയമ അനുസരിച്ച് ഇറക്കുമതി ചെയ്ത വിശുദ്ധ ഖുർആൻ വിതരണം ചെയ്യുന്നത് നിയമ ലംഘനം ആണോ?
- അല്ല. വിതരണം ചെയ്യാൻ വേണ്ടിതന്നെയാണ് ഇറക്കുമതി ചെയ്തത്. അതിൽ എന്തെങ്കിലും വിധത്തിൽ ഉള്ള നിയമ പ്രശ്നം ഉണ്ടെങ്കിൽ കസ്റ്റംസ് പാഴ്സലുകൾ ക്ലിയറൻസ് നൽകി കോണ്സുലേറ്റിന് വിട്ട് നൽകില്ലായിരുന്നു.

വിശുദ്ധ ഖുർആൻ വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി KT ജലീൽ എപ്പോഴാണ് ഇടപെടുന്നത്?
-പാഴ്സലുകൾ UAE കോണ്സുലേറ്റിൽ എത്തി ഒന്നര മാസത്തിന് ശേഷം മാത്രം. അവ മലപ്പുറത്ത്‌ എത്തിക്കാൻ ജലീൽ സി-ആപ്റ്റിനെ ചുമതലപ്പെടുത്തി.

മുൻ വർഷങ്ങളിൽ UAE കോണ്സുലേറ്റ് ഇതുപോലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടോ?
-ഉണ്ട്. 2017ൽ സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനനങ്ങളിലെ 40000 കുട്ടികൾകായ് 250ഗ്രാം വീതം ഈന്തപ്പഴം റംസാൻ ആരംഭത്തിൽ നൽകിയിരുന്നു. അന്ന് 10 ടൺ ഈന്തപ്പഴമായിരുന്നു ഇതിനായി UAE കോണ്സുലേറ്റ് ഇറക്കുമതി ചെയ്തത്.

കസ്റ്റംസ് വിവരങ്ങൾ ചോദിച്ചറിയാൻ വിളിപ്പിച്ചത് പത്രക്കാരോട് പറഞ്ഞില്ല എന്നത്‌ അക്ഷന്തവ്യമായ തെറ്റാണോ?
-എല്ലാ കാര്യങ്ങളും പത്രക്കാരെ അറിയിക്കണം എന്നത് എവിടേയും പറയുന്നില്ല, അത് നിയമമല്ല. പറയുന്നതും പറയാതിരുന്നതും വ്യക്തിപരമായ കാര്യങ്ങൾ മാത്രം. പത്ര മാധ്യമങ്ങൾക്ക് അന്വേഷിച്ച് കണ്ടെത്താം.

NIA വിളിപ്പിച്ചതും ജലീൽ മാധ്യമങ്ങളോട് പറഞ്ഞില്ല. എന്തുകൊണ്ട്?
-മലയാള ന്യൂസ് ചാനലുകളുടെ പാപ്പരാസി മാധ്യമ പ്രവർത്തനം തന്നെയാണ് കാരണം. ഇപ്പോൾ വാഹനത്തിൽ സഞ്ചരിച്ച് ലൈവ് കൊടുക്കാമെന്ന നില വന്നപ്പോൾ, കേരളത്തിലെ ന്യൂസ് ചനലികൾ പണ്ട് പാപ്പരാസികൾ ഡയാന രാജകുമാരിയെ പിന്തുടർന്നതിനെ വെല്ലുന്ന രീതിലാണ് കേരളത്തിലെ നിരത്തികളിലൂടെ ചീറി പായുന്നത്. ഇത് അംഗീകരിക്കാൻ കഴിയുന്നതല്ല.
ജലീൽ മലപ്പുറത്തെ വീട്ടിൽനിന്നും പുറപ്പെട്ട് തിരുവനന്തപുരത്ത് എത്തുന്നത് വരെ ന്യൂസ് ചാനലുകൾ പിന്തുടരുന്നുണ്ടായിരുന്നു, ഒരു കാറോട്ട മത്സരം എന്നപോലെ. ഈ ലൈവ് സംപ്രേക്ഷണം ഓരോ കവലയിലും മന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ പ്രതിപക്ഷ കക്ഷികൾക്ക് ഗുണമായി. മന്ത്രിയുടെ യാത്ര സുഗമമാക്കാൻ പോലീസ് ബന്ധവസ്സ് കടുപ്പിച്ച്, അത് ജനങ്ങളുടെ സുഗമമായ സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിച്ചു. പ്രതിഷേധത്തിൽ ജലീലിന്റെ വാഹനം അപകടപ്പെടുന്ന നിലവരെ ഉണ്ടായി. ഈ പാപ്പരാസി മാധ്യമ പ്രവാത്തനം മൂലം ഒരു വ്യക്തി എന്ന നിലയിൽ ജലീലിന്റെ വാഹനം അപകടപെടുകയും അദ്ദേഹത്തിന് ഒരു അപകടം സംഭവിക്കുകയും ചെയ്തിരുന്നേൽ ഈ മാധ്യമങ്ങൾ സമാധാനം പറയുമോ? നഷ്ടം അദ്ദേഹത്തിന്റെ കുടുംബത്തിന് മാത്രമാവില്ലേ? വാഹനത്തിന് മുന്നിലേക്ക് കരിങ്കൊടിയുമായി ചാടുന്ന പ്രതിഷേധക്കാരിൽ ആർക്കെങ്കിലും ഒരു അപകടം സംഭവിരുന്നേൽ ആര് സമാധാനം പറയും? ഒരു മന്ത്രി ആയാൽ ഇതെല്ലാം ആനുഭവിക്കാൻ ബാധ്യസ്ഥനാണെന്നും തങ്ങൾ നടത്തുന്നത് ഉദാത്തമായ മാധ്യമപ്രവർത്തനമാണ് എന്നും പറയുന്നത് അർഹിക്കുന്ന അവജ്ഞയോടെ തള്ളുക മാത്രമാണ് മാർഗ്ഗം. NIA ഓഫീലിലേക്ക് പോകുമ്പോളും മാധ്യമങ്ങളെ അറിയിച്ചാൽ ഉണ്ടായേക്കാവുന്ന പ്രശനങ്ങളെ മുൻകൂട്ടി കണ്ട് മന്ത്രി യാത്ര രാത്രിയിലും സ്വകാര്യ വാഹനത്തിലുമാക്കി. കുറ്റം പറയാനാവില്ല, അനുഭവങ്ങളാണ് ഓരോരുത്തരെയും പലതും ചെയ്യാൻ പ്രേരിപ്പിക്കുന്നത്.

KT ജലീൽ വിഷയത്തിൽ ഗവർണറുടെ നിലപാട് എന്തായിരുന്നു? അതിനോടുള്ള മാധ്യമങ്ങളുടെ സമീപനം ഏത് വിധമായിരുന്നു?
- "It is the National Investigation Agency (NIA) which is probing the matter. They (NIA) can question anyone. None is above the law. We do not know why the minister was summoned for questioning or what he was asked. So let's patiently wait for the NIA to conclude their probe." ഇതായിരുന്നു പ്രസ്‌തുത വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്. എന്നുവെച്ചാൽ "NIA അന്വേഷണം നടക്കുകയാണ്. അവർക്ക് ഈ വിഷയത്തിൽ ആരെ വേണമെങ്കിലും ചോദ്യം ചെയ്യാം. ആരും നിയമത്തിന് അതീതരല്ല. നമുക്ക് അറിയില്ല മന്ത്രിയെ എന്തിനാണ് വിളിപ്പിച്ചത്, എന്തൊക്കെയാണ് ചോദിച്ചത് എന്നൊന്നും. NIA അന്വേഷണം ആവസാനിപ്പിക്കും വരെ ക്ഷമയോടെ കാത്തിരിക്കാം." മനോരമയും മാതൃഭൂമിയും അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങൾ ഒക്കെ ഈ വാർത്ത "ആരും നിയമത്തിന് അതീതരല്ല- ഗവർണർ" എന്ന് മാത്രം നൽകി ഒതുക്കി. കാരണം അവരാരും പ്രതീക്ഷിച്ച വാർത്തയല്ല ഗവർണറിൽനിന്ന് കിട്ടിയത്. വസ്തുനിഷ്ഠമായി ഒരു വാർത്തയും നൽകാത്ത, ഈ വലതുപക്ഷ പ്രീണനം കൊണ്ടുനടക്കുന്ന മധ്യമങ്ങളോടാണ് മന്ത്രി KT ജലീൽ അടക്കം പോകുന്ന വഴിയും ഇടവും ഒക്കെ പറഞ്ഞു കൊടുക്കേണ്ടത്.No comments

Powered by Blogger.