Header Ads

Header ADS

അലനും താഹയും ജാമ്യത്തിൽ ഇറങ്ങുമ്പോൾ.



പന്തീരാങ്കാവ് UAPA കേസിൽ പിണറായി സർക്കാരിന് തെറ്റ് സംഭവിച്ചു. അത് പല വിധത്തിലാണ്.


1. ശക്തമായ തെളിവുകൾ ഇല്ലാത്ത കേസിൽ UAPA ചുമത്തി.

2. UAPA ചുമത്താനുള്ള തെളിവുകൾ ഉണ്ടെന്ന് സർക്കാരിനെ ബോധിപ്പിച്ച പോലീസ് ഉന്നതരുടെ ഉദ്ദേശശുദ്ധി സംശയത്തിന്റെ നിഴലിലാണ്.

3. പുസ്തകങ്ങളോ ലഘുലേഖകളോ കയ്യിൽ വെയ്ക്കുന്നതോ വായിക്കുന്നതോ UAPA ചുമത്താനുള്ള കുറ്റമാമാണോ, തെളിവാണോ? അല്ല. ഡയറിയിൽ എഴുതിയതും, പരസ്പരം ഫോണിൽ സംസാരിച്ചില്ല എന്നതും ഒക്കെ NIA ഉന്നയിച്ചത് ശക്‌തമായ മറ്റ് തെളിവുകൾ ഇല്ലാത്തത് കൊണ്ടല്ലേ?

4. മാവോയിസ്റ്റ് സാന്നിധ്യം കൂടുതൽ ഉള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടാൽ കേന്ദ്രസർക്കാറിൽനിന്ന് ലഭിക്കാവുന്ന സാമ്പത്തിക സഹയം, UAPA ചുമത്താനുള്ള പ്രലോഭനകാരിയായി വർത്തിച്ചുവോ?

5. UAPA Bill (Amendment) 2019 ഉം NIA Bill (Amendment) 2019 ഉം വന്നതിന് ശേഷം നിയപരമായുണ്ടായ മാറ്റങ്ങളെയും, കേന്ദ്ര ഏജൻസിയുടെ അധികാരത്തിൽ വന്ന മാറ്റങ്ങളെയുംകുറിച്ച് അറിയാതെയും സാഹചര്യം മനസിലാക്കാതെയാണോ പന്തീരങ്കാവ് കേസിൽ UAPA ചുമത്തിയത്? ആണെന്ന് വേണം മനസിലാക്കാൻ.

6. അതുകൊണ്ടല്ലേ മന്ത്രിസഭ UAPAഒഴിവാക്കാൻ ആലോജിക്കുന്നതിനിടയിൽ സംസ്ഥാന സർക്കാർ അറിയാതെ കേസ് കേന്ദ്ര സർക്കാരിന്റെ ഏജൻസി യായ NIA ഏറ്റെടുത്തത്. ഇത് സർക്കാരിന്റെ വീഴ്ചയല്ലേ? തുടർന്ന് കേസ് സംസ്ഥാന സർക്കാറിന് വിട്ട് നൽകണമെന്ന് ആവശ്യപ്പെടില്ല. ഇത് കാര്യങ്ങൾ കൈവിട്ട് പോയി എന്നത് കൊണ്ടല്ലേ?

7. പ്രഥമദൃഷ്ട്യാ രാജ്യ ദ്രോഹം ഉൾപ്പടെ UAPA ആക്ടിന്റെ പരിധിയിൽ വരുന്ന ഏതെങ്കിലും കുറ്റകൃത്യത്തിൽ പ്രതി ഉൾപ്പെട്ടിട്ടുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ, അന്വേഷണ ഏജൻസിക്ക് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ വിചാരണ തീരുംവരെ കുറ്റക്കാരനെന്ന് കണ്ട് റിമാന്റിൽ വെക്കാനുള്ള വകുപ്പ് ഉണ്ടായിട്ടും 10 മാസങ്ങൾക്കിപ്പുറം ജാമ്യം ലഭിച്ചുവെങ്കിൽ അതിനർത്ഥം പ്രതികളായ അലനും താഹായ്ക്കും എതിരെ പ്രഥമദൃഷ്ട്യാ കുറ്റങ്ങൾ ഇല്ല എന്നല്ലേ അർത്ഥം? UAPA വകുപ്പ് പോലും ഈ കേസിൽ നിൽക്കില്ല എന്നല്ലേ അർത്ഥം?

8. ഒരു കേസിൽ പ്രഥമദൃഷ്ട്യാ ഏതൊക്കെ വകുപ്പുകൾ ചാർത്താം എന്ന് അറിയാനുള്ള കഴിവ് കോഴിക്കോട് ജില്ലാ പോലീസ് മേധാവി അടക്കമുള്ള ഉന്നത IPS ഉദ്യോഗസ്ഥർക്ക് ഇല്ലേ? അതോ മുൻപ് പറഞ്ഞത് പോലുള്ള ഏതെങ്കിലും താല്പര്യത്തിന്റെ പുറത്താണോ UAPA ചാർത്തിയത്.

9. രാഷ്ട്രീയ പ്രവർത്തകർക്ക് നേരെ UAPA ചുമത്തില്ല എന്ന ഇടതുപക്ഷ സർക്കാർ നയം എന്തേ ഇവിടെ പാലിക്കപ്പെട്ടില്ല, അതോ സർക്കാരിനോട് ആലോജിക്കാതെയാണോ അന്വേഷണ ഉദ്യോഗസ്ഥർ UAPA അടക്കമുള്ള അതിഭീകര വകുപ്പുകൾ ഈ കേസിൽ ചാർത്തിയത്.

10. UAPA ചാർത്തപ്പെടേണ്ട കുറ്റങ്ങൾ ചെയ്തിട്ടില്ലാത്ത രണ്ട് പേർക്കെതിരെ രാജ്യദ്രോഹകുറ്റം ചാർത്തി തുറുങ്കിലടയ്ക്കുമ്പോൾ ഉണ്ടാകുന്ന മനുഷ്യവകാശ ലംഘനത്തിന്റെ വ്യാപ്തി മനസിലാക്കാൻ സർക്കാരിനാകുമോ? ആകണം. അവർ സമൂഹത്തിൽ പാർശ്വവത്കരിക്കരിക്കപ്പെട്ട് പോവില്ലന്ന് ആരുകണ്ടു, ഇനി അവർ വഴിതെറ്റി പോവില്ലന്നാരുകണ്ടു? കള്ള കേസ് എന്തി വേണ്ടിയായിരുന്നു?

11. ഏറ്റവും കുറഞ്ഞപക്ഷം അവർ വിദ്യാർത്ഥികളാണെന്നുള്ള പരിഗണയെങ്കിലും നൽകാമയിരുന്നു, കമ്യുണിസ്റ്റുകളാണെന്ന പരിഗണന നൽകിയില്ലെങ്കിൽ പോലും. ഈ 10 മാസത്തെ കാരാഗൃഹ വാസം അവരിൽ ഉണ്ടാക്കിയ മുറിവുണക്കാൻ ആർക്ക് കഴിയും, അവർക്കുണ്ടായ നഷ്ടം ആര് നികത്തും? ഭാവിയിൽ അവർക്കൊരു സർക്കാർ ജോലി കിട്ടുമോ? ഒരു പാസ്പോർട്ട് ലഭിക്കുമോ?

12. "മാവോയിസ്റ്റ് ആശയങ്ങൾ പലരെയും സ്വാധീനിക്കുന്നതും അവർ അതിലേക്ക് ആകർഷിക്കപ്പെടുന്നതും സാമൂഹിക ഘടനയിൽ ദുർബല വിഭാഗങ്ങൾ അനുഭവിക്കുന്ന അടിച്ചമർത്തലുകൾ കണ്ടിട്ടാണ്. അങ്ങനെയുള്ളവരെ മുഴുവൻ, ഭീകര സംഘടനയിലെ അംഗങ്ങളായോ ശിക്ഷിക്കപ്പെടേണ്ടവരായോ കരുതാനവില്ല. " എന്ന ബഹുമാനപ്പെട്ട ബോംബെ ഹൈക്കോടതി വിധി ഉദ്ധരിച്ചാണ് NIA കോടതി ആലനും താഹായ്ക്കും ജാമ്യം അനുവദിച്ചത്. ഈ നിരീക്ഷണത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളും ഈ സാമൂഹിക അവസ്ഥയ്ക്ക് കാരണക്കാരായ നമ്മൾ ഓരോരുത്തരും കുറ്റക്കാരാണെന്ന്.

13. "ഭീകരവാദത്തെ ചെറുക്കുന്ന പ്രക്രിയയിൽ, മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ല എന്നുറപ്പാക്കേണ്ട ഉത്തരവാദിത്തം കോടതികൾക്കുണ്ട്. എല്ലാവിധ കേസുകളിലും ഭീകരതയ്ക്കെതിരായ പോരാട്ടം മനുഷ്യാവകാശങ്ങൾ മാനിച്ചുകൊണ്ടാകണം. PUCL VS UNION OF INDIA എന്ന കേസിൽ സുപ്രീംകോടതി തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഭീകരതക്ക് എതിരായ പോരാട്ടത്തിൽ ഭരണകൂട നടപടികൾക്ക് വ്യക്തവും കൃത്യവുമായ അതിർ വരമ്പുകൾ നമ്മുടെ ഭരണഘടന നിശ്ചയിച്ചിട്ടുമുണ്ട്. മനുഷ്യവകാശസംരക്ഷണം കോടതികളുടെ ഉത്തരവാദിത്വമാണ്." ഇത് സർക്കാറുകൾക്കെതിരെയുള്ള താക്കിതാണ്.

15. ഒരു വാദത്തിന് മറ്റ് തീവ്ര മത രാഷ്ട്രീയ വർഗ്ഗീയ സംഘടനകൾ ഏതെങ്കിലും ആയിട്ട് പ്രതി ചേർക്കപ്പെട്ട അലനും താഹയ്ക്കും ബന്ധമുണ്ടായിരുന്നുവെങ്കിൽ, അതും തെളിയിക്കേണ്ട ഉത്തരവാദിത്വം UAPA ചുമത്തിയവർക്കും ആവേശത്തോടെ കേസ് ഏറ്റെടുത്ത അന്വേഷിച്ച NIA യ്ക്കും ആല്ലേ? ആണ്. ആരെയും എല്ലാകാലവും സംശയത്തിന്റെ നിഴലിൽ നിർത്താൻ ഒരു സർക്കാരിനും ഒരു അന്വേഷണ ഏജൻസികൾക്കും ആവില്ലല്ലോ.

16. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് സ്ഥാപിക്കാൻ പോലുകഴിയാത്ത സ്ഥിതിക്ക് ഇതുവരെ പറഞ്ഞുണ്ടാക്കിയതും പടച്ചുണ്ടാക്കിയതുമായ എല്ലാ കഥകളും ഇവിടെ അവസാനിക്കുന്നു.. ഇനി വിചാരണ വേളയിൽ കാണാം. 10 മാസം അന്വേഷിച്ചിട്ടും പ്രഥമദൃഷ്ട്യാ തെളിവില്ലാത്ത കേസിൽ വിചാരണ വേളയിൽ എന്ത് സംഭവിക്കും എന്ന് കാത്തിരുന്ന് കാണാം.

No comments

Powered by Blogger.