Header Ads

Header ADS

കേരളത്തിൽ ബീഫ് നിരോധനം ആവശ്യപ്പെടില്ല - കുമ്മനം


കേരളത്തിൽ ബീഫ് നിരോധിക്കാൻ ഞങ്ങൾ ആവശ്യപ്പെടില്ല. ഇവിടെ എല്ലാവർക്കും അവർ ഇഷ്ടപ്പെടുന്ന ഭക്ഷണം കഴിക്കാനുള്ള അവകാശം ഉണ്ട്." 
കുമ്മനം രാജശേഖരൻ.
കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ ഗോവധ നിരോധന നിയമം കൊണ്ടുവരുമെന്നുള്ളത് ബിജെപി പ്രകടന പത്രികയിൽ പറയുമ്പോഴാണ്, കേരളത്തിൽ RSS ഇൻറെയും ബിജെപി യുടെയും ഈ നിലപാട് മാറ്റം. അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ NDA പ്രകടന പത്രികയിൽ ഗോവധ നിരോധനം, കശാപ്പ് നിരോധനം, കേരളത്തിലേക്കുള്ള കാലി കടത്ത് നിയന്ത്രണം എന്നീ വാഗ്ദാനങ്ങൾ നല്കുമ്പോഴാണ് മുൻ മിസോറാം ഗവർണർ കുമ്മനത്തിന്റെ ബീഫ് അനുകൂല നിലപാട്. 
കേരളത്തിൽ ബിഫ് നിരോധനം ആവശ്യപ്പെടില്ലെന്ന്, നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരൻ ഇൻഡ്യാ ടുഡെ കൺസൾട്ടിങ് എഡിറ്റർ രജ്ദീപ് സർദ്ദേശായിക്ക് നൽകിയ അഭിമുഖത്തിലണ് പറഞ്ഞത്.

No comments

Powered by Blogger.