Header Ads

Header ADS

റഷ്യ-ഉക്രൈൻ യുദ്ധം: 126 ഇന്ത്യക്കാർ റഷ്യൻ സേനയിൽ ചേർന്നതിൽ 96 പേർ തിരിച്ചെത്തി, 12 പേർ മരിച്ചു, 16 പേരെ കാണാതായി.

Indians in Russia Ukraine war front

ഉക്രൈന് എതിരായി റഷ്യ നടത്തുന്ന യുദ്ധത്തിൽ 126 ഇന്ത്യക്കാർ റഷ്യൻ സേനയിൽ പ്രവർത്തിച്ചിരുന്നുവെന്നും, ഇതിൽ 96 പേർ ഇന്ത്യയിലേക്ക് മടങ്ങി എത്തിയതായും ബാക്കിയുള്ളവരിൽ 12 പേർക്ക് യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടതായും, 16 പേർ കാണാതായതായും ഈ കണക്കുകൾ ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) 2024 ജനുവരി 17-ന് വ്യക്തമാക്കി. ഇന്ത്യക്കാർ യുദ്ധ മുഖത്തേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നത് തടയാനുള്ള ശ്രമങ്ങൾ നടക്കുന്നിടെയും മനുഷ്യക്കടത്ത് തുടരുന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. കഴിഞ്ഞ ആഴ്ച ഉക്രൈൻ ഡ്രോൺ ആക്രമണത്തിൽ യുദ്ധമുഖത്ത് മരിച്ചവരിൽ ഒരാൾ മലയാളി ആയിരുന്നു. 

റഷ്യൻ അധികൃതരുമായി സഹകരിച്ച് കാണാതായവരുടെ സ്ഥിതിവിവരങ്ങൾ മനസിലാക്കാനും ഒപ്പം ബാക്കിയുള്ളവരുടെ മോചനം ഉറപ്പാക്കാനായും ഇന്ത്യ സാധാ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് എന്ന്  വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയസ്വാൾ പ്രതിവാര പത്ര സമ്മേളനത്തിൽ മാധ്യമങ്ങളെ അറിയിച്ചു.

മരണങ്ങളും ഭരണഘടന ശ്രമങ്ങളും

കഴിഞ്ഞ ആഴ്ച റഷ്യൻ ഉക്രൈൻ യുദ്ധമുഖത്ത് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ തൃശൂർ ജില്ലയിലെ  ബിനിൽ ബാബുവിന്റെ (32) മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ MEA ആരംഭിച്ചിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് ബിനിൽ ബാബു ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും തിരിച്ചു വരാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. 27 വയസ്സുള്ള ബിനിലിന്റെ ചേട്ടൻ ജെയിൻ കുര്യൻ ഇപ്പോൾ മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലാണ്, കൂടാതെ പൂർണ്ണ ആരോഗ്യവാനായ ശേഷം ഇദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

 2023 ഓഗസ്റ്റിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പാർലമെന്റിൽ അറിയിച്ചതനുസരിച്ച്, ആകെ 91 പേര്‌ റഷ്യൻ സേനയിൽ ചേർന്നതിൽ 8 പേർ മരിച്ചതായും മറ്റ് 69 പേരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ആയിരുന്നു. നിലവിലെ ഇന്ത്യ ഗവൺമെൻ്റിൻ്റെ കണക്കുകൾ പ്രകാരം റഷ്യൻ കൂലി പട്ടാളത്തിൽ ജോലിചെയ്യുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടെന്നാണ് കാണിക്കുന്നത്.


വ്യാജ റിക്രൂട്ട്‌മെൻ്റുകളും കുടുംബങ്ങളുടെ ആശങ്കയും 

ഇന്ത്യയിലെ  പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, കേരളം, ജമ്മു-കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് റഷ്യയിലേക്ക് ഉയർന്ന ജോലി മോഹിച്ച് പോയവരുടെ  കുടുംബങ്ങൾ നിലവിൽ ആശങ്കയിലാണ്. ഉയർന്ന ശമ്പളവും റഷ്യൻ പൗരത്വവും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചാണ് ഇവരെ റഷ്യയിലേക്ക് റിക്രൂട്ട് ചെയ്തത്. എന്നാൽ റഷ്യയിൽ എത്തിയ ശേഷമാണ് കബിളിപ്പിക്കപ്പെട്ടതായി മനസിലാക്കുന്നത്. നാട്ടിലേക്ക് തിരികെ വരാൻ അനുവദിക്കാത്ത സാഹചര്യം നേരിടുതായും കുടുംബങ്ങൾ ആരോപിക്കുന്നു.

റഷ്യയിൽ ജോലിക്ക് പോയി അവിടെ കുടുങ്ങി കിടക്കുന്നവരുടെ വിവരങ്ങൾ സർക്കാർ റഷ്യയിലെ ഇന്ത്യൻ എംബസി വഴിയും ഇന്ത്യയിലെ കുടുംബാംഗങ്ങൾ വഴിയും ശേഖരിക്കുന്നുണ്ട്. എന്നിരുന്നാലും റഷ്യ - ഉക്രൈൻ യുദ്ധമുഖത്ത് അകപ്പെട്ടുപോയവരുടെ പൂർണമായ വിവരങ്ങൾ ലഭ്യമല്ല എന്നതും ആശങ്ക വർധിപ്പിക്കുന്ന കാര്യമാണ്.

ഈ ഗുരുതരമായ പ്രശ്നം 2024 ഫെബ്രുവരിയിൽ  ദി ഹിന്ദു ദിനപത്രം ആണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. 126 പേരെന്നത് നിലവിൽ പുറത്ത് വന്ന  കണക്ക് മാത്രം ആയിരിക്കും എന്നാണ് കരുതുന്നത്.

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കൂടിക്കാഴ്ചകളിലും ഈ പ്രശ്നം ഉന്നയിച്ചിട്ടുള്ളതായും റഷ്യൻ അധികൃതരുമായി സഹകരിച്ച് കാര്യങ്ങൾ പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

No comments

Powered by Blogger.