ട്രംപിന്റെ വെനസ്വെലയിലെ അതിക്രമങ്ങളെ ന്യായീകരിക്കുന്നവരോട്.
അതായത്, മധുച്ചേട്ടനെ തമ്പാൻ ചേട്ടനും കൂട്ടാളികളും ചേർന്ന് രാത്രിയിൽ വീട് കേറി അക്രമിച്ച് തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലിൽ വെച്ച് പീഡിപ്പിക്കും. ഈ നാട്ടിൽ നിയമം ഒന്നും ഇല്ലേ ന്ന് ആരും ചോദിക്കരുത്, കാരണം തമ്പാൻ ചേട്ടൻ പോലീസ് ആണല്ലോ. അപ്പൊ തമ്പാൻ ചേട്ടന് നിയമം ഒന്നും ബാധകമല്ല. എന്നിട്ട്, മധു ചേട്ടൻ്റെ പറമ്പിലെ തേങ്ങ വെറും അയൽവാസിയായ തമ്പാൻ ചേട്ടൻ അന്യായമായി അതിക്രമിച്ച് കയറി പറിച്ചെടുക്കും, വിൽക്കും, കിട്ടുന്ന പണം തമ്പാൻ ചേട്ടൻ്റെ മക്കൾക്കും മധുചേട്ടൻ്റെ മക്കൾ ആയി വീതം വെച്ച് നൽകും. ആഹാ അന്തസ്സ്. എന്നിട്ട് തമ്പാൻ ചേട്ടൻ മധുച്ചേട്ടന്റെ മക്കളോട് പറയും തേങ്ങാ വിറ്റ് കിട്ടിയ കാശ് കൊണ്ട് തമ്പാൻ ചേട്ടന്റെ മകന്റെ കടയിൽ നിന്നേ സാധനങ്ങൾ വാങ്ങാൻ പാടുള്ളൂ എന്ന്. എന്നിട്ട്, മധുച്ചേട്ടൻ കൊള്ളരുതാത്തവൻ ആണെന്ന് തമ്പാൻ ചേട്ടനും അനുയായികളും പ്രചരിപ്പിക്കും, പറമ്പിൽ കയറി തേങ്ങാ മോട്ടിച്ചു പറിച്ചു വിറ്റതിനെ അതിനെ മഹത്തായ കാര്യമായി ന്യായീകരിക്കും.
വല്ലവന്റെയും വീട്ടിൽ അതിക്രമിച്ച് കയറുക, പറമ്പിലെ വിളകൾ മോഷ്ട്ടിക്കുക ഇതൊക്കെ സാധാരണക്കാർ ചെയ്‌താൽ കുറ്റം ആണ്, തമ്പാൻ ചേട്ടനും കൂട്ടാളികളും ആവുമ്പോൾ അത് സത്യപ്രവർത്ത ആവുന്നതാണ് കോമഡി. അതിനെ ന്യായീകരിക്കുന്നത് അതിലും വലിയ കോമഡിയും.
എല്ലാ രാജ്യങ്ങൾക്കും അവരുടെ പരമാധികാരം എന്നൊന്നുണ്ട്, അത് അമേരിക്കയുടെ ഭിക്ഷയല്ല. ഏത് രാജ്യത്തും കടന്ന് കയറി അവിടുത്തെ ഭരണാധിപൻ ഉൾപ്പടെ ആരെയും പിടിച്ചുകൊണ്ട് പോകാനും വിചാരണ എന്ന കോമഡി ഷോ നടത്തി കൊല്ലാനും അമേരിക്കയ്ക്ക് ആരാണ് അധികാരം നൽകിയത്. അപ്പൊ റഷ്യ ഉക്രയിനിൽ ചെയ്യുന്നതും ചൈന തായ്‌വാനിൽ ചെയ്യാൻ ശ്രമിക്കുന്നതും ശെരിയാണെന്ന് അമേരിക്ക പറയുമോ?

No comments