Header Ads

Header ADS

പിണറായിക്കും ഉമ്മൻചാണ്ടിയ്ക്കും കോവിഡ്

മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. പിണറായി വിജയന്റെ മക്കൾ വീണ തിരഞ്ഞെടുപ്പ് സമയത്ത് കോവിഡ് ബാധിത ആയിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചത്. പിണറായി വിജയനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരുമകൻ മുഹമ്മദ് റിയാസും കൊച്ചുമകനും കോവിഡ് ബാധിതനാണ്. ആർക്കും കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ല. 
കഴിഞ്ഞ രണ്ട് ദിവസമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം. തിരുവനന്തപുരം ജഗതിയിലെ വസതിയിലാണ് അദ്ദേഹം നിരീക്ഷണത്തിൽ കഴിയുന്നത്.

No comments

Powered by Blogger.