Header Ads

Header ADS

കഴിവുകെട്ട, അധികാര ഭ്രമമുള്ള സർക്കാരിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. മോദി സർക്കാരിനെ കുറിച്ച് പ്രകാശ് രാജ്

കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. "കഴിവില്ലാത്ത, വീക്ഷണമില്ലാത്ത, അധികാര ഭ്രമമുള്ള സര്‍ക്കാരിനെക്കുറിച്ച് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, ഇനിയും അതു തുടരും. ഉണരൂ ഇന്ത്യ," എന്നാണ് പ്രകാശ് രാജിന്‍റെ ട്വീറ്റ്. 3000 കോടി രൂപ മുടക്കി നിർമിച്ച സർദാർ വല്ലാഭായ് പേട്ടൽ പ്രതിമയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്ന പഴയ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. വീഡിയോയിൽ ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പ്രകാശ് രാജ്.


ഈരാജ്യത്തിന്‍റെ നേതാവിനെക്കുറിച്ച് നിങ്ങൾ എന്താണ് കരുതുന്നത്. കേരളത്തിൽ പ്രളയമുണ്ടായപ്പോൾ അദ്ദേഹം ആദ്യം 100 കോടിയും പിന്നീട് 500 കോടിയും നൽകി . അതേ വ്യക്തി തന്നെ ഒരു പ്രതിമ പണിയാൻ 3000 കോടി ചിലവഴിക്കുന്നു. എത്രത്തോളം വിവേകമില്ലാത്ത നേതാവാണ് നമുക്കുള്ളത്. പൊങ്ങച്ചക്കാരൻ, അഹംഭാവമുള്ള ബുദ്ധിശൂന്യൻ. അയാൾ ഈ രാജ്യത്തോട് ഇങ്ങനെ ചെയ്യരുത്. തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധികളും നിലനിൽക്കുന്ന ഈ രാജ്യത്തോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ്. അത് നമ്മുടെ പണമാണ്...ഞങ്ങൾ ഭിക്ഷയാചിക്കുന്നതല്ല. ചോദ്യം ചോദിക്കുക തന്നെ വേണം. നികുതി നൽകുന്നവരുടെ പണം ഉപയോഗിച്ച് ചെയ്ത ഈ കാര്യത്തിന് പ്രധാനമന്ത്രി മറുപടി പറയണം . മാധ്യമങ്ങൾ ഇത് പ്രചരിപ്പിക്കണം.പ്രകാശ് രാജ് പറഞ്ഞു.

Actor Prakash Raj came down heavily on the central government in the wake of the second wave of Covid19 intensifying. "I had warned of an incompetent, unsighted, power-obsessed government, and it will continue. Wake up India," Prakash Raj tweeted. His tweet shared an old video criticising Prime Minister Narendra Modi over the Sardar Vallabhbhai Petal statue, which was built at a cost of Rs 3000 crore. Prakash Raj was replying to a question from a journalist in the video.

No comments

Powered by Blogger.