Header Ads

Header ADS

ലക്ഷദ്വീപ് ബിജെപിയിൽ കൂട്ട രാജി.

ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഏകപക്ഷീയ നടപടികളിൽ പ്രതിഷേധിച്ചാണു രാജി. ലക്ഷദ്വീപിന്റെ ചുമതലയുള്ള എ.പി. അബ്ദുല്ലക്കുട്ടിക്കു രാജിക്കത്ത് കൈമാറി.

യുവമോർച്ച ജനറൽ സെക്രട്ടറി പി.പി. മുഹമ്മദ് ഹാഷിം ഉൾപ്പെടെ എട്ടുപേർ രാജിവച്ചു. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. മുത്തുക്കോയ, മുൻ ട്രഷറർ ബി. ഷുക്കൂർ, യുവമോർച്ച ജനറൽ സെക്രട്ടറി പി.പി. മുഹമ്മദ് ഹാഷിം, മുൻ യൂണിറ്റ് പ്രസിഡന്റ് എം.ഐ. മഹമൂദ്,അഗംങ്ങളായ പി.പി. ജംഹർ, അൻവർ ഹുസൈൻ, എൻ. അഫ്സൽ, എൻ. റമീസ് എന്നിവരാണു രാജിവച്ചതായി അറിയിച്ചത്.

ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ജനവിരുദ്ധ നടപടികളിൽ പ്രധിഷേധിച്ചാണ്  കൂട്ട രാജി. ദ്വീപിലെ ബിജെപി ദ്വീപവാസികൾക്കും അവരുടെ ആശങ്കകൾക്കും ഒപ്പമാണെന്ന് ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ പ്രസ്താവനയിൽ അറിയിക്കുകയും, അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾ പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു. 


Mass resignation in Lakshadweep BJP. Resignation submitted to A P Abdulla Kutty, the national deputy chairman in charge of Lakshadweep. Prominent among those who resigned were the former president and treasurer. The General Secretary of Lakshadweep Yuva Morcha was also among those who resigned. The mass resignation was in protest against the anti-people actions of island administrator Praful Patel.

No comments

Powered by Blogger.