സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി
കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വർഷത്തെ സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പരീക്ഷ നടക്കില്ലെങ്കിലും പന്ത്രണ്ടാം ക്ലാസ് ഫലങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സമയബന്ധിതമായി പ്രസിദ്ധീകരിക്കാൻ തീർക്കാനായി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ പ്രകാശ് ജാവദേക്കർ, രാജ്നാഥ് സിങ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വിദ്യാര്‍ഥികളുടെ താല്‍പ്പര്യാര്‍ഥമാണ് പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകളില്‍ തീരുമാനം എടുത്തതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നമ്മുടെ വിദ്യാര്‍ഥികളുടെ ആരോഗ്യവും സുരക്ഷയും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ഈ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സമ്മര്‍ദ്ദ സാഹചര്യത്തില്‍ പരീക്ഷയ്ക്ക് ഹാജരാകാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
മെയ് മാസത്തില്‍ നടത്താനിരുന്ന സിബിഎസ്ഇ പത്താംതരം പരീക്ഷയും റദ്ദാക്കിയിരുന്നു. ഇൻ്റെർണൽ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പത്താതരം വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനം ഉണ്ടാവുക. എന്നാൽ 12ആം ക്ലാസിലെ ഫലം എങ്ങനെയാണ് നിർണയിക്കുന്നതെന്ന് കാര്യത്തിൽ തീരുമാനമായിട്ടില്ല.
This year's CBSE in view of the Covid situation class XII exam cancelled. Though the exam will not take place, the class XII results can be published in a timely manner according to the exact criteria. The decision was taken at a meeting called by Prime Minister Narendra Modi. Ministers Prakash Javadekar and Rajnath Singh also attended the meeting.
The Prime Minister said that it was in the interest of the students that the decision was taken in class XII CBSE examinations. He said the health and safety of our students is of great importance and there will be no compromise on this issue. The Prime Minister added that students should not be compelled to appear for the examination in the face of such pressure.
The CBSE class X exam scheduled for May was also cancelled. The results of the 10th class students will be declared on the basis of internal assessments. But it has not been decided how the result of class 12 will be determined.
No comments