Header Ads

Header ADS

ആയിഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചാർത്തി

ലക്ഷദ്വീപ് സ്വദേശിനിയും സിനിമാ പ്രവർത്തകയുമായ അയിഷ  സുൽത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസ്  എടുത്തു. ചാനൽ ചർച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ  നടത്തിയ ബയോ വെപ്പൺ പരാമർശത്തിൽ  ലക്ഷദ്വീപിലെ ബിജെപി അധ്യക്ഷൻ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഐപിസി 124 A ,153 B എന്നീ ദേശവിരുദ്ധ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ആ വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ ഉദ്ദേശിച്ച് തന്നെയാണെന്നും, പ്രഫുൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു ജൈവായുധം പോലെ തനിക്ക് തോന്നിയെന്നും ഫേസ്ബുക്ക് കുറിപ്പിൽ അയിഷ സുൽത്താന കുറിച്ചിരുന്നു. 

അയിഷ  സുൽത്താനയ്ക്ക് പിന്തുണയുമായി ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം രം​ഗത്തെത്തിയിട്ടുണ്ട്.  കലാകാരിയായ ഐഷ സുൽത്താനക്കൊപ്പം ലക്ഷദ്വീപിലെ സാംസ്കാരിക സമൂഹം ഉറച്ചു നിൽക്കും. ഐഷ നടത്തിയ പ്രസ്താവനയെ രാജ്യദ്യോഹ പരമർശമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം അഭിപ്രായപ്പെട്ടു.

ആന്ധ്രാപ്രദേശ് സർക്കാർ പത്രപ്രവർത്തകർക്കെത്തിരെ ചാർത്തിയ രാജ്യദ്രോഹ കേസുകൾ സുപ്രിം കോടതി തള്ളികൊണ്ട് നടത്തിയ പരാമർശങ്ങൾ നിലനിൽക്കെയാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ്റെ അനുമതിയോടെ പോലീസ് ഐഷയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചാർത്തിയിരിക്കുന്നത്. 


Aisha Sultana, a Lakshadweep native and film personality, was booked for sedition by the Kavarati police. The police charged on a complaint filed by the BJP president of Lakshadweep in her bio-weapon reference against the Lakshadweep administrator during a channel discussion. The case has been filed under anti-national sections 124 A and 153 B of the IPC. In a Facebook note, Aisha Sultana noted that, the word was intended for Praful Patel and that Praful Patel and his policies seemed quite like an bio weapon.

No comments

Powered by Blogger.