കോപ്പ അമേരിക്ക - ബ്രസീലിൽ കളിയ്ക്കാൻ പുതിയ ആവശ്യവുമായി അർജൻറ്റീന
കോപ്പ അമേരിക്ക ബ്രസീലിൽ കളിയ്ക്കാൻ പുതിയ ആവശ്യവുമായി അർജൻറ്റീനൻ ഫുട്ബാൾ അസോസിയേഷൻ രംഗത്ത്. കോവിഡ് വ്യാപനത്തെ തുടർന്ന് അപ്രതീക്ഷിതമായി കോപ്പ അമേരിക്കയുടെ വേദി അർജൻറ്റീനയിൽ നിന്നും ബ്രസീലിലേക്ക് മാറ്റിയതിനാലാണ് അർജൻറ്റീന പുതിയ ആവശ്യം മുന്നോട്ട് വെച്ചത്. കളി ബഹിഷ്കരിക്കില്ലെന്നും മെസ്സിയും ടീമും കളികൾക്കായി ബ്രസീലിൽ എത്തുമെന്നും അർജൻറ്റീനൻ ഫുട്ബാൾ അസോസിയേഷൻ വ്യക്തമാക്കി. എന്നാൽ കളികൾക്ക് തലേ ദിവസം മാത്രമേ മെസ്സിയും കൂട്ടരും ബ്രസീലിൽ എത്തുകയുള്ളൂ, കളികഴിഞ്ഞാലുടൻ ടീം അർജൻറ്റീനയിലേക്ക് മടങ്ങും. താമസവും പരിശീലനവും അർജൻറ്റീനയിലായിരിക്കും. അർജൻറ്റീനൻ നഗരമായ എസെയ്‌സിൽ ഇതിനായുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തിൻ്റെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടതെന്ന് അർജൻറ്റീനൻ ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. എന്നാൽ അർജൻറ്റീനയിലെ അതീ ആരോഗ്യ സാഹചര്യമാണ് ബ്രസീലിലെന്നും, ആയതിനാൽ കോപ്പ അമേരിക്ക ബ്രസീലിൽ വെച്ച് നടത്തരുത് എന്നും പ്രമുഖ ബ്രസീലിയൻ കളിക്കാർ അടക്കമുള്ളവർ ആവശ്യപ്പെട്ടു. കോപ്പ അമേരിക്ക ബ്രസിലിൽ വെച്ച് നടത്താനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ബ്രസീലിൽ നടക്കുന്നത്.
ഈ മാസം പതിനാലിനാണ് അർജൻറ്റീനയുടെ കോപ്പ അമേരിക്കയിലെ ആദ്യ മത്സരം. ഇന്ത്യൻ സമയം പുലർച്ചെ രണ്ടരയ്ക്ക് ചിലിക്കെതിരെയാണ് മത്സരം. മത്സരങ്ങൾ സോണി സ്പോർട്സ് ചാനലുകളിൽ തത്സമയം കാണാൻ കഴിയും.
The Argentine Football Association has come up with a new demand to play in Copa America Brazil. Argentina put forward the new demand because the Copa America's venue was unexpectedly shifted from Argentina to Brazil following the Covid spread. The Argentine Football Association has made it clear that it will not boycott the game and that Messi and his team will be in Brazil for the games. But Messi and his men will only arrive in Brazil the day before the games, and the team will return to Argentina as soon as the game is over. Accommodation and training will be in Argentina. Facilities for the same have been provided in the Argentine city of Esaias.
No comments