Header Ads

Header ADS

കൊടകര കുഴൽപ്പണ കേസ് ഈ ഡി ഏറ്റെടുക്കും


കൊടകര കുഴൽപ്പണ കേസ് ഈഡി അന്വേഷിക്കും. ഇതിനുള്ള അനുമതി ഡൽഹി ഓഫീസിൽനിന്ന് ലഭിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ഇതുസംബന്ധിച്ച റിപ്പോർട് ഈ ഡി ഹൈക്കോടതിയിൽ ഇന്ന് സമർപ്പിക്കും. എൻഫോഴ്‌സ്‌മെൻ്റ്  ഡയറക്ടറേറ്റിൻ്റെ കൊച്ചി ഓഫീസ് ആണ് അന്വേഷിക്കുക.  

പ്രാഥമിക അന്വേഷണത്തോടൊപ്പം വിശദമായ തുടരന്വേഷണവും നടത്താൻ ഡപ്യൂട്ടി ഡയറക്ടർ റാങ്കിലുള്ള ഐആർഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള കൊച്ചിയിലെ സംഘത്തെ ഇഡി ചുമതലപ്പെടുത്തി. കേസ് നടന്നത് കോഴിക്കോട് ഇഡി ഓഫിസിൻ്റെ പരിധിയിലാണെങ്കിലും അന്വേഷണത്തിൻ്റെ ചുമതല കൊച്ചിയിലെ ജോയിൻ്റ് ഡയറക്ടറുടെ മേൽനോട്ടത്തിലാണ്. ഹൈക്കോടതി ചോദിച്ച റിപ്പോർട്ട്  നൽകിയ ശേഷം കേസ് അന്വേഷണത്തിലേക്ക് കടക്കും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമായിരിക്കും കേസ് അന്വേഷിക്കുക.

ED  will investigate the Kodakara black money case. It is learnt that permission for the same has been obtained from the Delhi office. A report in this regard will be submitted to the High Court by ED today. The Investigation will be investigated by the Kochi office of the Enforcement Directorate.

No comments

Powered by Blogger.