കെ.സുധാകരൻ കെ.പി.സി.സി. പ്രസിഡണ്ട്
കെ.സുധാകരനെ കെ പി സി സി പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ഹൈകമാൻഡാണ് സുധാകരനെ കെ പി സി സി പ്രസിഡണ്ടായി തിരഞ്ഞെടുത്തത്. കോൺഗ്രസ്സിനെ ശക്തിപ്പെടുത്താനുള്ള ധൗത്യമാണ് സുധാകരന് ഉള്ളതെന്ന് എം എം ഹസ്സൻ. ഹൈക്കമാൻഡ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് ഗ്രൂപ്പ് നോക്കിയല്ല എന്നും ഹസ്സൻ. ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അതീതമായ തീരുമാനമാണ് സുധാകരൻ്റെ തിരഞ്ഞെടുപ്പെന്ന് പി ജെ കുര്യൻ വ്യക്തമാക്കി. പൊതുവികാഹാരം സുധാകരൻ അനുകൂലമായിരുന്നു. ആ പൊതുവികാരത്തിന് ഒപ്പം നിൽക്കുക എന്നതാണ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ പരിഗണിച്ചത്. അനിശ്ചിതത്വം നീങ്ങി, സുധാകരന് ആശംസകൾ നേരുന്നു. എല്ലാവരുടെയും സപ്പോർട്ടും സഹകരണവും ഉണ്ടാവും എന്ന് മുൻമന്ത്രി കെ സി ജോസഫ് പറഞ്ഞു.
K. Sudhakaran has elected president of KPCC. Sudhakaran has been elected president of KPCC by high command.
No comments