Header Ads

Header ADS

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് - അഡ്മിനിസ്‌ട്രേറ്റര്‍ എം സി അജിത്തിനെ മാറ്റി

 

കരുവന്നൂര്‍ സഹകരണ  ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വീണ്ടും നടപടി. എം സി അജിത്തിനെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്തുനിന്ന് നീക്കി. ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് 2018-ല്‍ അന്വേഷണം നടത്തിയത് ഇതേ അഡ്മിനിസ്‌ട്രേറ്ററായതിനാലാണ് മാറ്റിയത്. പകരം മൂന്നംഗ അഡ്മിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക്‌ ചുമതല നല്‍കി ഉത്തരവിറങ്ങി. 

ബാങ്കിൻ്റെ ഓഡിറ്റ് നടപടികളുടെ മേല്‍നോട്ടം കഴിഞ്ഞ നാല് വര്‍ഷമായി വഹിച്ചിരുന്നത് എം സി അജിത്താണ്. തട്ടിപ്പുകള്‍ കണ്ടെത്തി നടപടി എടുക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ബാങ്കിലെ എല്ലാ തട്ടിപ്പുകളും അറിയാമായിരുന്നിട്ടും അദ്ദേഹം നിശബ്ദത പാലിക്കുകയായിരുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സഹകരണ രജിസ്ട്രാര്‍ ഇക്കാര്യം പരിശോധിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തത്. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പകരമായി മൂന്നംഗ സമിതിയേയും നിയമിച്ചു. സീനിയര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി കെ രവീന്ദ്രന്‍, സീനിയര്‍ ഇന്‍സ്‌പെക്ടര്‍മാരായ എ എം വിനോദ്, കെ കെ പ്രമോദ് എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. ഭരണചുമതല മുഴുവന്‍ കമ്മറ്റിക്ക് കൈമാറി.

തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂര്‍ ബാങ്കിലെ സി.പി.എമ്മിൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതി നേരത്തെതന്നെ സഹകരണ രജിസ്ട്രാര്‍  പിരിച്ചുവിട്ടിരുന്നു. ഭരണസമിതിക്കും തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നെന്നത് കണക്കിലെടുത്താണ് കെ കെ ദിവാകരന്‍ പ്രസിഡന്റായ ഭരണസമിതി ജില്ലാ രജിസ്ട്രാര്‍ പിരിച്ചുവിട്ടത്. മുകുന്ദപുരം അസിസ്റ്റന്റ് റജിസ്ട്രാറാണ് എം സി അജിത്തിനെ കരുവന്നൂര്‍ ബാങ്ക് അഡ്മിനിസ്ട്രേറ്ററായി ചുമതലപ്പെടുത്തിയത്. ഈ നടപടിയാണ് ഇപ്പോൾ പുതിയ ഉത്തരവിലൂടെ തടഞ്ഞിരിക്കുന്നത്. 

Action taken again in connection with Karuvannur co-operative bank fraud. M C Ajith was removed from the post of administrator. He was the lead of bank fraudulent activity  enquiry team in 2018. Due to this reason, Ajith has been removed. Instead of him, charge given to a three-member Administrative Committee.

Mc Ajith had overseen the audit proceedings of the bank for the past four years. He had been accused of failing to detect fraudulent take action. There was also a complaint that the administrator was aware of all the frauds in the bank but he remained silent. It was in this context that the Co-operative Registrar looked into the matter and took action. A three-member committee was also appointed to replace the administrator. Senior Assistant Registrar T K Raveendran and Senior Inspectors A M Vinod and K K Pramod have been entrusted with the task of the committee. The entire administrative charge was handed over to the Committee.



No comments

Powered by Blogger.