ചരിത്രം കുറിച്ച് ഇന്ത്യൻ എയർ ഫോഴ്‌സ്. C-130J സൂപ്പർ ഹെർക്കുലീസ് വിമാനം ഹൈവേയിൽ ഇറക്കി
രണ്ട് കേന്ദ്രമന്ത്രിമാരെ C-130J സൂപ്പർ ഹെർക്കുലീസ് വിമാനം ഹൈവേയിൽ ഇറക്കി ചരിത്രം കുറിച്ച് ഇന്ത്യൻ എയർ ഫോഴ്‌സ്. രാജസ്ഥാനിലെ ബാമറിലുള്ള ദേശീയപാതയിൽ ഇന്നാണ് എമർജൻസി ലാൻഡിങ് പരിശീലനം നടന്നത്. ഈ സേനാ വിമാനത്തിലാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയും പറന്നിറങ്ങിയത്. ദേശീയപാതയിൽ 3.5 കിലോമീറ്റർ താൽക്കാലിക റൺവേയുടെ ഉദ്ഘാടനവും മന്ത്രിമാർ നിർവഹിച്ചു.
വ്യോമതാവളങ്ങൾ ശത്രുസേനകൾ ആക്രമിച്ചാൽ, പകരം റൺവേകളായി ദേശീയപാതകളെ ഉപയോഗിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണു ബാമറിലടക്കം താൽക്കാലിക റൺവേകൾ സജ്ജമാക്കുന്നത്. രാജ്യത്ത് ഇത്തരത്തിൽ 28 റൺവേകൾ ഒരുക്കും. ആന്ധ്രയിലെ ദേശീയപാതയിൽ 2 റൺവേകൾ സജ്ജമാക്കിയിട്ടുണ്ട്. ജമ്മു കശ്മീരിലും ബംഗാളിലും നിർമാണം പുരോഗമിക്കുന്നു.#WATCH | C-130J Super Hercules transport aircraft with Defence Minister Rajnath Singh, Road Transport Minister Nitin Gadkari & Air Chief Marshal RKS Bhadauria onboard lands at Emergency Field Landing at the National Highway in Jalore, Rajasthan pic.twitter.com/BmOKmqyC5u
— ANI (@ANI) September 9, 2021
#WATCH | For the first time, a Sukhoi Su-30 MKI fighter aircraft lands at the national highway in Jalore, Rajasthan pic.twitter.com/BVVOtCpT0H
— ANI (@ANI) September 9, 2021
The Indian air force has written about the history of two ministers being dropped on a highway by a super Hercules plane 130j c. Emergency landing training was conducted today on the highway at Bamar in Rajasthan. Defence minister Rajnath Singh and surface transport minister Nitin Gadari flew in this army aircraft. The ministers also inaugurated a 3.5 km temporary runway on the highway. Temporary runways, including in Bamar, are being set up as part of a plan to use highways as runways instead if air bases are attacked by enemy forces. 28 such runways will be provided in the country. 2 runways have been set up on the highway in Andhra. Construction is in progress in Jammu and Kashmir and Bengal.
No comments