ആലപ്പുഴയിൽ 12 മണിക്കൂറിനിടെ 2 രാഷ്ട്രീയ കൊലപാതകങ്ങൾ
ആലപ്പുഴയിൽ 12 മണിക്കൂറിനിടെ SDPI സംസ്ഥാന സെക്രട്ടറിയും BJP സംസ്ഥാന നേതാവും കൊല്ലപ്പെട്ടു. കഴിഞ്ഞ രാത്രി കടപൂട്ടി വീട്ടിലേക്ക് മടങ്ങും വഴിയാണ് SDPI സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ കൊല്ലപ്പെട്ടത്. തുടർന്ന് ഇന്ന് രാവിലെ BJP നേതാവും OBC മോർച്ച സംസ്ഥാന സെക്രട്ടറിയായ രഞ്ജിത്ത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ഇരു കൊലപാതകങ്ങളും മണിക്കൂറുകൾക്കകമാണ് നടന്നത് എന്നത് തന്നെ ഈ കൊലപാതകങ്ങളിൽ ആസൂത്രണം വ്യക്തമാണ്. ഇരട്ട കൊലപാതകങ്ങളെ തുടർന്ന് ആലപ്പുഴ ജില്ലയിൽ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഘ്യാപിച്ചു.
കാറിലെത്തിയ അക്രമി സംഘം ഷാൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് വെട്ടി കൊലപ്പെടുത്തിയത്. മണ്ണഞ്ചേരി സ്‌കൂള്‍ കവലയ്ക്കു കിഴക്ക് ആളൊഴിഞ്ഞ കുപ്പേഴം ജങ്ഷനില്‍ വെച്ചായിരുന്നു ആക്രമണം നടന്നത്. പൊന്നാടുള്ള വാടകവീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു സംഭവം. ദേഹമാസകലം വെട്ടേറ്റ ഷാനിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ശരീരത്തിൽ നാല്‍പ്പതോളം വെട്ടുകളേറ്റിരുന്നെന്നാണ് വിവരം. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരിയില്‍വെച്ചാണ് അക്രമിസംഘം ഷാനെ ആക്രമിച്ചത്. തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ 12.45-ഓടെ ഇദ്ദേഹം ആശുപത്രിയില്‍ വെച്ച് മരിച്ചു.
കാറില്‍ നിന്നിറങ്ങിയ നാലുപേർ ചേർന്നാണ് ആക്രമണം നടത്തിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൃത്യം നടത്തിയ ശേഷം അക്രമിസംഘം വന്നവഴിതന്നെ തിരികെപ്പോവുകയും ചെയ്തു. കൊലയ്ക്ക് പിന്നിൽ RSS - BJP പ്രവർത്തകരാണെന്നാണ് SDPI ആരോപിക്കുന്നത്. അക്രമിസംഘം സഞ്ചരിച്ച കാറിന്റെ നമ്പർ വ്യാജമാണെന്ന് പോലീസ് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.
ഷാനിൻ്റെ കൊലപതകത്തിനെ തുടർന്ന് ഞായറാഴ്ച പുലർച്ചെ പ്രഭാത സവാരിക്കിറങ്ങാൻ തുടങ്ങവേ, ഒരു സംഘം ആളുകൾ വീട്ടിൽ അതിക്രമിച്ച് കയറുകയും സ്വീകരണ മുറിയിലിട്ട് രഞ്ജിത് ശ്രീനിവാസനെ വെട്ടി കൊല്ലുകയുമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ BJP സ്ഥാനാർത്ഥിയായി മത്സരിച്ച രഞ്ജിത് ആലപ്പുഴ ബാറിലെ പ്രമുഖ അഭിഭാഷകനാണ്.
In Alappuzha, SDPI state secretary and BJP state leader were killed within 12 hours. SDPI state secretary KS Shan was killed last night on his way home after closing his shop. Later this morning, BJP leader and OBC Morcha state secretary Ranjith Srinivasan was killed in his house. The fact that both murders took place within hours shows that the murder was planned. District police declared CRPC section 144 for two days in Alappuzha district following the twin murders.
The attack took place at the deserted Kupezham junction east of the Mannancherry school junction. The incident took place while Shan going on his scooter to a rented house in Ponnadu. Shan was rushed to a private hospital in Ernakulam but could not be rescued. It is reported that there were about forty cuts on the body. Shane was attacked by a mob in Mannancherry around 7.30 pm on Saturday. He died at the hospital around 12.45am on Sunday. Witnesses said the attack was carried out by four people who got out of the car. After doing the right thing, the assailants returned as soon as they arrived. The SDPI alleges that RSS-BJP activists were behind the murder. Police have already found that the number plate of the car driven by the attackers was fake.
Ranjit Srinivasan was hacked to death in the living room by a group of people, as he was about to start his morning walk on Sunday morning following Shan's murder. Ranjith, who contested as a BJP candidate in the last assembly elections, is a prominent lawyer in Alappuzha.
No comments