റഷ്യന്‍ ആക്രമണത്തില്‍ ഇൻ്റര്‍നറ്റ് നിശ്ചലമായി. സ്റ്റാര്‍ലിങ്കുമായി ഇലോണ്‍ മസ്‌ക് യുക്രൈനിൽ
റഷ്യൻ ആക്രമണത്തെ തുടർന്ന് തകർന്ന ഇൻ്റര്‍നെറ്റ് ബന്ധം പുനഃസ്ഥാപിക്കാൻ ഉപഗ്രഹ ഇൻ്റര്‍നറ്റ് സേവനം എത്തിച്ച് സ്‌പേസ് എക്‌സിൻ്റെ സ്റ്റാര്‍ലിങ്ക്. ടെസ്‌ലയുടെ മേധാവി ഇലോണ്‍ മസ്‌ക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യുക്രൈനിലേക്ക് കൂടുതല്‍ ടെര്‍മിനലുകള്‍ (സ്റ്റാര്‍ലിങ്ക് ആൻ്റിന സംവിധാനം) അയക്കുമെന്നും മസ്‌ക് വ്യക്തമാക്കി. യുക്രൈൻ ഉപപ്രധാനമന്ത്രിയും ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ മന്ത്രിയുമായ മിഖൈലോ ഫെഡൊറോവ് സ്റ്റാര്‍ലിങ്ക് സേവനം രാജ്യത്ത് എത്തിക്കണമെന്ന് അപേക്ഷിച്ച് മസ്‌കിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് മസ്‌ക് സ്റ്റാര്‍ലിങ്ക് സേവനം വാഗ്ദാനം ചെയ്ത് രംഗത്ത് വന്നത്.
"മസ്‌ക് നിങ്ങള്‍ ചൊവ്വയില്‍ കോളനി നിര്‍മിക്കാന്‍ ശ്രമിക്കുമ്പോള്‍, റഷ്യ യുക്രൈൻ കയ്യടക്കാന്‍ ശ്രമിക്കുകയാണ്. നിങ്ങളുടെ റോക്കറ്റുകള്‍ വിജയകരമായി ബഹിരാകാശത്തിറങ്ങുമ്പോള്‍, റഷ്യ യുക്രൈൻ ജനങ്ങള്‍ക്കുമേല്‍ റോക്കറ്റ് ആക്രമണം നടത്തുകയാണ്" എനന്നായിരുന്നു മിഖൈലോയുടെ ട്വീറ്റ്. റഷ്യന്‍ ആക്രമണം യുക്രൈനിലെ ഇൻ്റര്‍നറ്റ് കണക്റ്റിവിറ്റിയെ വളരെ മോശമായി ബാധിച്ചിട്ടുണ്ട്. നിലവിൽ സ്റ്റാര്‍ലിങ്കിന് ഇൻ്റർനെറ്റ് സേവനങ്ങൾക്കായി സ്പേസ് എക്സിന് 1469 ഉപഗ്രങ്ങളുണ്ട്. ഇതില്‍ 272 എണ്ണം കൂടി ഉടനെ സജീവമാകാന്‍ പോവുകയാണ്.
@elonmusk, while you try to colonize Mars — Russia try to occupy Ukraine! While your rockets successfully land from space — Russian rockets attack Ukrainian civil people! We ask you to provide Ukraine with Starlink stations and to address sane Russians to stand.
— Mykhailo Fedorov (@FedorovMykhailo) February 26, 2022
SpaceX StarLink launches satellite internet service to restore Internet connection damaged by Russian invasion Tesla boss Elon Musk made the announcement on Twitter. Musk said more terminals (StarLink antenna systems) would be sent to Ukraine. Mikhail Fedorov, Ukraine's Deputy Prime Minister and Minister of Digital Transformation, tagged and tweeted Musk that Starlink should bring the service to the country. In response, Musk came up with the Starlink service.
"Musk, when you try to build a colony on Mars, Russia is trying to take over Ukraine. When your rockets successfully launch into space, Russia is launching rocket attacks on the Ukrainian people," Mikhailo tweeted. The Russian attack has severely affected Internet connectivity in Ukraine. StarLink currently has 1469 satellites of SpaceX for Internet services. Of these, 272 will be activated soon.
No comments