Header Ads

Header ADS

ഓപ്പറേഷൻ ഗംഗ - കേന്ദ്രം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് തുടങ്ങി

ഓപ്പറേഷൻ ഗംഗ - കേന്ദ്രം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് തുടങ്ങി | Operation Ganga - Center launches official Twitter account



റഷ്യ - യുക്രൈൻ യുദ്ധം അഞ്ചാം ദിവസത്തേക്ക് കടന്നതോടെ, കേന്ദ്രസർക്കാരിൻ്റെ ഔദ്യോഗിക യുക്രൈൻ ഒഴിപ്പിക്കൽ നടപടിയായ ഓപ്പറേഷൻ ഗംഗ കൂടുതൽ കാര്യക്ഷമമാക്കുന്നു. ഇതിനായി സർക്കാർ ഓപ്പറേഷൻ ഗംഗയ്ക്കായി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് തുടങ്ങി. 
OpGanga HelpLine എന്ന പേരിലാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പ്രവർത്തനം ആരംഭിച്ചത്. യുക്രൈൻ്റെ അയൽ രാജ്യങ്ങൾ വഴി നടക്കുന്ന ഒഴിപ്പിക്കൽ നടപടികൾ ഏകോപിപ്പിക്കാനും ഇന്ത്യക്കാർക്ക് ഒഴിപ്പിക്കൽ നടപടികളുടെ വിവരങ്ങൾ ഒറ്റ സംവിധാനം വഴി ലഭിക്കും. പോളണ്ട്, മൾഡോവ, ഹംഗറി, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ അപ്പപ്പോൾ നൽകുന്ന വിവരങ്ങളും ഓപ്പറേഷൻ ഗംഗയുടെ ട്വിറ്റർ അക്കൗണ്ടിൽ ലഭ്യമാകും. 

As the Russia-Ukraine war enters its fifth day, Operation Ganga, the central government's official Ukraine evacuation operation, is becoming more efficient. To this end, the government has launched an official Twitter account for Operation Ganga.
The official Twitter account was launched under the name OpGanga HelpLine. Indians will be able to coordinate evacuations through neighboring Ukraine and receive evacuation information through a single system. Information provided by Indian embassies in Poland, Moldova, Hungary and Slovakia will also be available on Operation Ganga's Twitter account.

No comments

Powered by Blogger.