Header Ads

Header ADS

'പിശക് പറ്റി, എങ്ങനെ പറ്റിയെന്ന് പഠിക്കും' കൊച്ചി മെട്രോ നിർമ്മാണത്തിൽ അപാകതയെന്ന് സമ്മതിച്ച് മെട്രോമാൻ

'പിശക് പറ്റി, എങ്ങനെ പറ്റിയെന്ന് പഠിക്കും' കൊച്ചി മെട്രോ നിർമ്മാണത്തിൽ അപാകതയെന്ന് സമ്മതിച്ച് മെട്രോമാൻ 'Learn about the error and how. Metroman admits inadequacies in Kochi Metro construction
പൈലിംഗ് പാറ നിരപ്പിൽ എത്താത്തതാണ് കൊച്ചി മെട്രോ  മെട്രോ 347-ാം നമ്പർ തൂണിന്‍റെ ബലക്ഷയത്തിനിടയാക്കിയെന്ന് പഠന റിപ്പോർട്ട്. കൊച്ചി പത്തടിപ്പാലത്തെ തൂണിന് ബലക്ഷയം സംഭവിച്ചതാണ് പാളം ചരിയാനിടയാക്കിയെതെന്നും ജിയോ ടെക്നിക്കൽ പഠനത്തിൽ പറയുന്നു.

കൊച്ചി മെട്രോ നിർമ്മാണത്തിൽ പിശകു പറ്റിയതായി മെട്രോമാൻ ഇ ശ്രീധരൻ. പത്തിടിപ്പാലത്തെ 347-ാം നമ്പ‌‌ർ മെട്രോ തൂൺ നിർമ്മാണത്തിലെ വീഴ്ച ഡി എം ആർ സി പരിശോധിക്കുമെന്നും എങ്ങനെയാണ് പിശക് വന്നതെന്ന് അറിയില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു. വിശദമായ പഠനം ആവശ്യമാമെന്നും ഇത് ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നടത്തുമെന്നും ശ്രീധരൻ പറഞ്ഞു. 

തൂണിൻ്റെ പൈലിംഗ് പാറയിൽ എത്താത്തതാണ് കൊച്ചി മെട്രോയുടെ 347-ാം നമ്പർ തൂണിന്‍റെ ചെരിവിനിടയാക്കിയെന്ന് പഠന റിപ്പോർട്ട്. കൊച്ചി പത്തടിപ്പാലത്തെ തൂണിന് ബലക്ഷയം സംഭവിച്ചതാണ് പാളം ചരിയാനിടയാക്കിയെതെന്നും ജിയോ ടെക്നിക്കൽ പഠനത്തിൽ പറയുന്നു. തൂണിന്‍റെ അടിത്തറ ബലപ്പെടുത്ത ജോലികൾ അടുത്ത ആഴ്ച തുടങ്ങുമെന്നാണ് കെഎംഎആൽഎൽ അറിയിക്കുന്നത്.

ഒരു മാസം മുമ്പാണ് കൊച്ചി പത്തിടിപ്പാലത്തെ 347-ാം നമ്പ‌‌ർ മെട്രോ തൂൺ ചരിഞ്ഞതായി കണ്ടെത്തിയത്. ഇതേത്തുടർന്ന് മെട്രോ ട്രാക്കിന്‍റെ അലൈൻമെന്‍റിന് അകൽച്ച സംഭവിച്ചിരുന്നു. ഇതിന്‍റെ കാരണം തേടിയുള്ള അന്വേഷണത്തിനാണ് മെട്രോ തൂണിന് ബലക്ഷയം സംഭവിച്ചതായി കണ്ടെത്തിയത്. തൂണിനായി നടത്തിയ പൈലിംഗ് ഭൂമിക്കടിയിൽ പാറയുടെ  നിരപ്പിൽ എത്തിയിട്ടില്ല. എന്നാൽ 347-ാം നമ്പ‌‌ർ തൂണിന്‍റെ തറനിരപ്പിന് താഴെ ചെളിക്കുഴിയാണ്, ഇവിടെ10 മീറ്ററിലധികം കുഴിച്ചാൽ മാത്രമേ പാറ കാണാനാകൂ. ഈ പാറയും തുരന്ന് വേണം പൈലിന്‍റെ അടിത്തറ ഉറപ്പിക്കാൻ. നിലവിലെ പൈലിംഗും ഭൂമിക്കടിയിലെ പാറയും തമ്മിൽ ഒരു മീറ്ററോളം അകൽച്ചയുണ്ടെന്ന് ജിയോ ടെക്നിക്കൽ പഠനത്തിൽ കണ്ടെത്തി. ഇതാണ് തൂണിന്‍റെ ചെരിവിനിടയാക്കിയത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണത്തിന് കെ എം ആർ എൽ തയ്യാറായിട്ടില്ല.

അതേസമയം ചെരിവുള്ള തൂണിന്‍റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ അടുത്ത ആഴ്ച തുടങ്ങുമെന്ന് കെ എം ആർ എൽ അറിയിച്ചു. ഡി എം ആർ സി, എൽ ആൻഡ് ടി , കെ എം ആർ എൽ എന്നിവയുടെ നേതൃത്വത്തിലായിരിക്കും നിർമാണം. എൽ ആൻഡ് ടിയ്ക്കായിരിക്കും നിർമ്മാണ ചുമതലയെന്നും കെ എം ആർ എൽ വ്യക്തമാക്കി. ഡി എം ആർ സിയുടെ നേതൃത്വത്തിലായിരുന്നു കൊച്ചി മെട്രോയുടെ ആദ്യഘട്ട നിർമാണം. പത്തിടിപ്പാലത്തെ 347-ാം നമ്പ‌ർ തൂണിന് ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് ഒരു മാസത്തോളമായി ഈ തൂണിന് മുകളിലൂടെയുള്ള മെട്രോ സർവീസ് വേഗത കുറച്ചിരിക്കുകയാണ്.

According to the study report, the piling rock did not reach the level which caused the collapse of the pillar No. 347 of the Kochi Metro. According to the geotechnical study, the pillar of the Kochi Pathadipalam bridge was damaged and the rail tilted. Metroman E Sreedharan says there was a mistake in the construction of Kochi Metro. E Sreedharan said the DMRC would look into the fall in the construction of Metro Pillar No. 347 at Pattidipalam and did not know how the error came about. Sreedharan said a detailed study was needed and that it would be conducted by the Delhi Metro Rail Corporation. According to the study report, the piling of the pillar did not reach the rock, which caused the slope of the pillar number 347 of the Kochi Metro. According to the geotechnical study, the pillar of the Kochi Pathadipalam bridge was damaged and the rail tilted. Work to strengthen the foundation of the pillar will begin next week, KMAL said.

One month ago, the 347th Metro pillar at Kochi Pattidipalam was found to be tilted. This caused the alignment of the metro track to deviate. An investigation into the cause has revealed that the Metro pillar was damaged. The piling done for the pillar did not reach the level of the rock underground. But No. 347 is a mud pit below the ground level of the pillar, where the rock can only be seen if it is dug more than 10 meters. This rock should also be excavated to strengthen the base of the pile. The geotechnical study found that there was a gap of about one meter between the existing piling and the underground rock. This caused the slope of the pillar. But KMRL is not ready for an official explanation.

Meanwhile, KMRL said work on strengthening the foundation of the sloping pillar would begin next week. Construction will be led by DMRC, L&T and KMRL. KMRL said L&T would be responsible for construction. The first phase of construction of the Kochi Metro was led by DMRC. Metro service on the 347th pillar of the bridge has been slowing down for about a month due to damage to the pillar.

No comments

Powered by Blogger.