Header Ads

Header ADS

ഹർജികൾ തള്ളി. ഹിജാബ് അനിവാര്യമല്ലെന്ന് കർണാടക ഹൈക്കോടതി

ഹർജികൾ തള്ളി. ഹിജാബ് അനിവാര്യമല്ലെന്ന് കർണാടക ഹൈക്കോടതി | The petitions were dismissed. Karnataka High Court rules hijab not mandatory

ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള വിദ്യാർത്ഥിനികളുടെ ഹർജികൾ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് തള്ളി. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേഅദ്യക്ഷതയിലുള്ള വിശാല ബെഞ്ചാണ് ഹർജികൾ തള്ളിയത്. ഹിജാബ് ഇസ്‌ലാം മതാചാരത്തിലെ അവിഭാജ്യഘടകമല്ലെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോമിനെ വിദ്യാർഥികൾക്ക് എതിര്‍ക്കാനാവില്ല‌െന്നും ഹൈകോടതി വിലയിരുത്തി. 

മൗലികാവകാശങ്ങളുടെ ന്യായമായ നിയന്ത്രണമാണ് യൂണിഫോം, എന്നാൽ  സർക്കാരിന് നിയന്ത്രണം നടപ്പാക്കാൻ അവകാശമുണ്ടെന്നും ഹൈക്കോടതി ഹർജികൾ തള്ളിക്കൊണ്ട് വ്യക്തമാക്കി. 11 ദിവസം നീണ്ട വാദത്തിനൊടുവിലാണ് ഹൈക്കോടതി കേസിൽ വിധി പറഞ്ഞത്. ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരായിരുന്നു ബെഞ്ചിലെ മറ്റു ജഡ്ജിമാര്‍.

ഹിജാബ് നിരോധനത്തിനെതിരായ കേസിൽ വിധി വരുന്നതിൻ്റെ പശ്ചാത്തലത്തിൽ ബെംഗളൂരു, മൈസൂരു, ബെളഗാവി എന്നിവിടങ്ങളിൽ ജില്ലാ ഭരണകൂടം ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകടനങ്ങൾക്കും ആളുകൾ കൂട്ടം കൂടുന്നതിനും ഇവിടങ്ങളിൽ നിരോധനമുണ്ട്. ഉഡുപ്പി, ശിവമൊഗ്ഗ എന്നിവിടങ്ങളിലടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചു.

ഹിജാബ് ധരിച്ചെത്തിയതിനെ തുടർന്ന് ഉഡുപ്പി പിയു കോളജിൽ നിന്ന് പുറത്താക്കിയ ആറു വിദ്യാർഥിനികളാണ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ഹിജാബ് നിരോധനം മൗലികാവകാശത്തിൻ്റെ ലംഘനമെന്നായിരുന്നു വിദ്യാർഥികൾ ഉയർത്തിയ വാദം. ഭരണഘടന വിഷയങ്ങൾ ഉള്ളതിനാൽ സിംഗിൾ ബെഞ്ചിൽ നൽകിയിരുന്ന ഹർജി പിന്നീട് വിശാല ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ ഭരണഘടനാ വിഷയങ്ങൾ കേസിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ, ഹിജാബ് വിലക്കിൻമേലുള്ള ഹർജികൾ വിശാല ബെഞ്ചിൻ്റെ പരിഗണനയ്ക്കു വിടേണ്ടതുണ്ടെന്നു സിംഗിൾ ബെഞ്ച് വിലയിരുത്തിയായിരുന്നു നടപടി.

ഹർജിയിൽ വാദം കേൾക്കവെ, ക്യാംപസിൽ ഹിജാബ് ധരിക്കാമെന്നും ക്ലാസിൽ ഇരിക്കുമ്പോൾ പാടില്ലെന്നേ നിർദേശിച്ചിട്ടുള്ളൂ എന്നും കർണാടക സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഹിജാബിനു വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. ഹിജാബ് വിലക്കി സംസ്ഥാനം ഉത്തരവിട്ടിട്ടില്ലെന്നും വിദ്യാലയ വികസന സമിതികൾക്കു തീരുമാനമെടുക്കാമെന്നാണു വ്യക്തമാക്കിയതെന്നും കർണാടക സർക്കാർ കോടതിയില്‍ വ്യക്തമാക്കി. അങ്ങനെയെങ്കിൽ വിദ്യാലയ വികസന സമിതി ഹിജാബ് അനുവദിച്ചാൽ സർക്കാർ എതിർക്കുമോ എന്നു ഹൈക്കോടതി ചോദിച്ചിരുന്നു.

അതിനിടെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോമിൻ്റെ ഭാഗമല്ലാത്ത എല്ലാ വസ്ത്രങ്ങളും വിലക്കി കർണാടക വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളജുകളിൽ ഉൾപ്പെടെ കർണാടക വിദ്യാഭ്യാസനയ പ്രകാരമുള്ള യൂണിഫോം ധരിച്ചെത്തുന്നവർക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. വിദ്യാലയങ്ങളിലെ സമത്വത്തിനു കോട്ടമുണ്ടാക്കുന്ന വസ്ത്രധാരണം അനുവദിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. വിവാദത്തിൽ ഹൈക്കോടതി വിധി വരുന്നത് വരെ നിലവിലെ ചട്ടം തന്നെ തുടരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും അറിയിച്ചു.

A wide bench of the Karnataka High Court has rejected the pleas of students questioning the ban on hijab. A large bench headed by Karnataka High Court Chief Justice Rituraj Awasthi dismissed the petitions. The High Court ruled that the hijab was not an integral part of the Islamic religion and that students could not oppose the uniform in educational institutions.

The High Court rejected the petitions, saying that the uniform was a reasonable regulation of fundamental rights, but that the government had the right to enforce the regulation. The High Court ruled in the case after 11 days of deliberations. The other judges on the bench were Justice Krishna S Dixit and Justice JM Khasi. The district administration in Bengaluru, Mysore and Belagavi has announced a week-long ban on hijabs in the wake of the ruling in the case. Demonstrations and gatherings are prohibited here. Holidays have also been announced for educational institutions in Udupi and Shivamogga.

Six students, who were expelled from Udupi PU College for wearing hijab, have approached the Karnataka High Court. The students argued that the ban on the hijab was a violation of a fundamental right. The petition, which was filed in the single bench due to constitutional issues, was later shifted to the wider bench. The apex court had ruled that petitions against the hijab ban should be referred to a wider bench as the case involved a number of constitutional issues related to personal law.

During the hearing of the petition, the Karnataka government had informed the court that it was advised to wear hijab on campus and not in class. The government has said it has not banned the hijab. The Karnataka government told the court that the state had not issued an order banning the hijab and that it was up to the school development committees to decide. In that case, the High Court had asked whether the school development committee would oppose the government allowing hijab.

Meanwhile, the Karnataka Education Department had issued an order banning all non-uniform clothing in educational institutions. Admission will be open only to those who are in uniform as per Karnataka Education Policy, including Government Pre-University Colleges. The order also says that clothing that is detrimental to equality in schools will not be allowed. Chief Minister Basavaraj Bomme also said that the existing rules will continue till the High Court rules on the controversy.

No comments

Powered by Blogger.