Header Ads

Header ADS

പാക് സംഘടനകളുടെ ഹണിട്രാപ്പിൽ പോലീസ് കുടുങ്ങരുത് - ഡി ജി പി അനിൽ കാന്ത്

പാക് സംഘടനകളുടെ ഹണിട്രാപ്പിൽ പോലീസ് കുടുങ്ങരുത്  - ഡി ജി പി അനിൽ കാന്ത് | Police should not fall into the honey trap of Pakistani organizations - DGP Anil Kant

പാക് സംഘടനകളുടെ അടക്കം ഹണിട്രാപ്പിൽ സേനാ അംഗങ്ങൾ  കുടുങ്ങരുതെന്ന് ഡി ജി പി അനിൽകാന്തിൻ്റെ സർക്കുലർ. പോലീസ്  സേനകളിൽനിന്ന്‌ രഹസ്യങ്ങൾ ചോർത്തുക എന്നതാണ് ഇത്തരക്കാരുടെ ലക്ഷ്യം. പാക് ചാരസംഘടനകൾ സ്ത്രീകളുടെ പേരിൽ സാമൂഹികമാധ്യമങ്ങളിൽ വ്യാജഅക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. അന്വേഷണ ഏജൻസി അംഗങ്ങളെ ഇത്തരം സംഘടനകൾ ഹണിട്രാപ്പിൽപ്പെടുത്തുന്നുണ്ട്.

പോലീസുകാർ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പാലിക്കണം. ഇതുപോലുള്ള സംഭവമുണ്ടായാൽ, ഉടനടി പോലീസ് ആസ്ഥാനത്ത് അറിയിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു. പോലീസുകാർ ഹണി ട്രാപ്പിൽ പെടുന്ന കേസുകൾ സംസ്ഥാനത്ത് രെജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ പ്രസ്തുത സർക്കുലർ ഗൗരവ സ്വഭാവമുള്ള ഒന്നാണ്. 

DGP Anil Kant's circular says, police personnel should not be fall into the honey trap, including Pakistani organizations. The aim of such people is to leak secrets from the police forces. Pakistani spy agencies have opened fake accounts on social media in the name of women. Such organizations are trapping members of the investigative agency in a honeytrap.

Police should be vigilant in such matters. The circular also directed that in case of any such incident, the police headquarters should be informed immediately. The said circular is of a serious nature in the case where cases of police falling into the honey trap are registered in the state.

No comments

Powered by Blogger.