Header Ads

Header ADS

ഇമ്രാനുമായി സൈനിക മേധാവി ചർച്ച നടത്തി. രാത്രി അടിയന്തര സിറ്റിങ് നടത്തി സുപ്രീംകോടതി

ഇമ്രാനുമായി സൈനിക മേധാവി ചർച്ച നടത്തി. രാത്രി അടിയന്തര സിറ്റിങ് നടത്തി സുപ്രീംകോടതി | The army chief held talks with Imran. The Supreme Court held an emergency sitting at night

സുപ്രിംകോടതി ഇടപെടലിനെ തുടന്ന് വീണ്ടും ചെർന്ന പാക്കിസ്ഥാൻ ദേശീയ അസംബ്ലിയിൽ അവിശ്വാസ വോട്ടെടുപ്പ് നടത്താത്ത വിഷയത്തിൽ കോടതി വീണ്ടും ഇടപെടുന്നു. അർധരാത്രി സുപ്രീംകോടതിയുടെ അടിയന്തര സിറ്റിങ് വിളിച്ചു ചേർക്കുന്നുവെന്നതരത്തിലുള്ള സൂചനകൾ പുറത്ത് വരുന്നു. ഇതിനിടെ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി സൈനിക മേധാവി ഖമർ ജാവേദ് ചർച്ച നടത്തി.ദേശീയ അസംബ്ലി സ്പീക്കറുമായി ചർച്ച നടത്തിയതിന് പിന്നാലെയായാണ് സൈനിക മേധാവിയുമായുള്ള കൂടിക്കാഴ്ച. ഇതിനിടെ വോട്ടെടുപ്പ് നടത്താൻ സുപ്രീംകോടതി നിർദേശിച്ച സമയപരിധി പിന്നിട്ടു.

  • പാകിസ്ഥാൻ ദേശിയ അസംബ്ലിയിൽ ഇമ്രാനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടപടികൾ തുടങ്ങി.
  • പാകിസ്ഥാൻ ദേശിയ അസംബ്ലി സ്‌പീക്കറും ഡെപ്യുട്ടി സ്‌പീക്കറും രാജിവെച്ചു.

നാടകീയ നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെ, പ്രധാന്മന്ത്രിയുടെ ഓഫിസിനും ദേശീയ അസംബ്ലിയ്ക്കും സുരക്ഷ വർധിപ്പിച്ചു. ദേശിയ അസംബ്‌ളി യോഗം തുടരുന്നതിനിടയ്ക്ക് ഇമ്രാൻ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു ചേർത്തു. അവിശ്വാസ പ്രമേയത്തിൽ ഇമ്രാൻ സർക്കാർ പരാജയപ്പെടുമെന്ന സൂചനയ്ക്ക് പിന്നാലെയാണ് ഇമ്രാന്റെ നിർണായക നീക്കം. 342 സീറ്റുകളുള്ള അസംബ്ലിയിൽ തങ്ങൾക്ക് 172 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണു പ്രതിപക്ഷം അവകാശപ്പെടുന്നത്. എന്നാൽ താൻ രാജിവെക്കില്ലെന്നും അവസാന പന്ത് വരെ തുടരുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. 

വോട്ടെടുപ്പ് നടന്നാൽ ഇമ്രാൻ ജയിക്കാനുള്ള സാധ്യത വളരെ കുറവാണ്. അവിശ്വാസ പ്രമേയം വോട്ടിനിടാതെ തള്ളിയ ദേശിയ അസംബ്ലി സ്‌പീക്കറുടെ നടപ്പാക്കെതിരെ പ്രതിപക്ഷം സുപ്രിം കോടതിയെ സമീപിക്കുകയും ചെയ്തതിനെ തുടർന്ന്, ശനിയാഴ്ച അവിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് പാക്ക് സുപ്രീം കോടതി ഉത്തരവിട്ടു. ഇമ്രാൻ ഖാൻ്റെ ശുപാർശയിന്മേൽ പ്രസിഡൻ്റ് പിരിച്ചുവിട്ട ദേശീയ അസംബ്ലിയും സുപ്രിം കോടതി പുനഃസ്ഥാപിച്ചു.

ഇമ്രാൻ ഖാൻ ഔട്ട്. അവിശ്വാസ പ്രമേയം പാസായി

Following the Supreme Court's intervention, the court again intervened on the issue of non - confidence vote in the reconvened Pakistan National Assembly. There are indications that an emergency sitting of the Supreme Court will be convened at midnight. Meanwhile, Army Chief Qamar Javed held talks with Prime Minister Imran Khan. Meanwhile, the time limit set by the Supreme Court for holding the polls has passed.

  • The no-confidence motion against Imran has begun voting in the Pakistan National Assembly.
  • Pakistan National Assembly Speaker and Deputy Speaker resign

As dramatic moves progressed, security was beefed up for the Prime Minister's Office and the National Assembly. Imran convened an emergency cabinet meeting as the National Assembly meeting continued. Imran's decisive move follows indications that the Imran government will fail in the no - confidence motion. The opposition claims to have 172 members in the 342 - seat assembly. But Imran Khan said he would not resign and would continue till the last ball.

Imran is unlikely to win if the vote goes ahead. Pakistan's Supreme Court on Saturday ordered a no - confidence vote after the opposition approached the Supreme Court against the implementation of the National Assembly Speaker's motion rejecting the no - confidence motion. The Supreme Court also reinstated the National Assembly, which was dissolved by the President on the recommendation of Imran Khan.

No comments

Powered by Blogger.