Header Ads

Header ADS

സോളാർ പീഡന കേസ്, ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ല - ക്രൈം ബ്രാഞ്ച്; തന്റെ പക്കൽ തെളിവുണ്ടെന്ന് പരാതിക്കാരി


സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിയ്ക്ക് എതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്. പരാതികാരി ആ ദിവസം ക്ലിഫ് ഹൗസിൽ എത്തിയതിന് തെളിവില്ല. അന്നേ ദിവസം ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ല എന്നും ആഭ്യന്തര വകുപ്പിന് ക്രൈം ബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ. 
എന്നാൽ, സോളാർ പീഡന കേസിൽ ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെതിരെ പരാതിക്കാരി രംഗത്ത് എത്തി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ സെപ്റ്റംബർ 19ന് ഉണ്ടായിരുന്നു എന്നതിനുള്ള ഡിജിറ്റലും ശാസ്ത്രീയവുമായ തെളിവുകൾ തന്‍റെ പക്കലുണ്ടെന്ന് പരാതിക്കാരി പറഞ്ഞു. രണ്ടോ മൂന്നോ ഉദ്യോഗസ്ഥരുടെ മൊഴി കൊണ്ട് മാത്രം താൻ അവിടെ ചെന്നില്ലെന്ന് തെളിയിക്കാനാവില്ല. ഏഴുമണിക്ക് ശേഷമുള്ള ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയില്ല. കേന്ദ്ര ഏജൻസി കേസ് അന്വേഷിക്കണം. താൻ പരാതിയിൽ ഉറച്ചു നിൽക്കുന്നു. 
അന്നേ ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നു. അന്ന് ക്ലിഫ് ഹൗസില്‍ ലെെവ് സ്റ്റോക്ക് സെൻസസ് നടന്നിരുന്നു. സന്ദർശകരെ അനുവദിക്കാത്തതുകൊണ്ട് മറിയാമ്മ ഉമ്മനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. എമർജിങ് കേരള കഴിഞ്ഞ് അദ്ദേഹത്തിന് വിശ്രമം അനുവദിച്ച സമയത്തായിരുന്നതിനാൽ ഉമ്മൻചാണ്ടിയുടെ എല്ലാ പരിപാടികളും റദ്ദ് ചെയ് ക്ലിഫ് ഹൗസിൽ തന്നെ ഉണ്ടായിരുന്നു. ഉമ്മൻ ചാണ്ടിക്ക് പനിയായിരുന്നെന്നും സന്ദർശകരെ അനുവദിച്ചിരുന്നില്ലെന്നും പരാതിക്കാരി പറഞ്ഞു.

No comments

Powered by Blogger.