ഫ്രീഡം കോണ്‍വോയ് കനേഡിയന്‍ തലസ്ഥാനത്തേക്ക്, ജസ്റ്റിൻ ട്രൂഡോ രഹസ്യ കേന്ദ്രത്തിലെന്ന് സൂചന
കാനഡയിലെത്തുന്ന എല്ലാവർക്കും വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിന് എതിരെ 'ഫ്രീഡം കോണ്‍വോയ്' എന്ന് പേരിട്ടിരിക്കുന്ന പതിനായിരക്കണക്കിന് ട്രക്ക് ഡ്രൈവര്‍മാരുടെ അത്യപൂര്‍വ പ്രതിഷേധത്തിനാണ് ക്യാനഡ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കാനഡയില്‍ 90 ശതമാനം പേരും വാക്‌സിനെടുത്തവരാണെന്നും അതിനാല്‍ അമേരിക്കയ്ക്കും ക്യാനഡയ്ക്കുമിടയില്‍ സഞ്ചരിക്കുന്ന എല്ലാ ട്രക്ക് ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും വാക്സിന്‍ എടുത്തിരിക്കണമെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഉത്തരവിനെതിരായാണ് ട്രക്ക് ഡ്രൈവര്‍മാർ ഇപ്പോള്‍ വാഹനവ്യൂഹവുമായി കാനഡ ലക്ഷ്യമാക്കി നീങ്ങുന്നത്. ജനുവരി 23ന് കാനഡയിലെ വാന്‍കൂവറില്‍നിന്നാണ് രാജ്യത്തിൻ്റെ വിവിധഭാഗങ്ങളില്‍നിന്നെത്തിയ ട്രക്കുകള്‍ പ്രതിഷേധയാത്ര പുറപ്പെട്ടത്. ഇതിനിടെ പ്രതിഷേധം കണക്കിലെടുത്ത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെയും കുടുംബത്തെയും ഔദ്യോഗിക വസതിയില്‍ നിന്നും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചനയുണ്ട്.
പ്രതിഷേധക്കാരുടെ വാഹനവ്യൂഹം ഒട്ടാവയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സമരക്കാര്‍ പ്രധാനമന്ത്രിയെയാണ് ലക്ഷ്യം വച്ചിരിക്കുന്നതെന്നും സമരം അക്രമത്തിലേക്ക് നീങ്ങിയേക്കുമെന്നുമാണ് സര്‍ക്കാരിൻ്റെ കണക്കുകൂട്ടൽ. അതേസമയം പ്രക്ഷോഭകരില്‍ ചിലര്‍ യുദ്ധ സ്മാരകങ്ങളിലും സൈനികരുടെ ശവകുടീരങ്ങളിലും നൃത്തം ചെയ്തതും അപമാനിച്ചതും വലിയ എതിര്‍പ്പിനും പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്. ഈ നടപടികൾക്കെതിരെ സൈനിക തലവന്‍മാരും പ്രതിരോധ മന്ത്രിയും രംഗത്തെത്തി.
I am sickened to see protesters dance on the Tomb of the Unknown Soldier and desecrate the National War Memorial. Generations of Canadians have fought and died for our rights, including free speech, but not this. Those involved should hang their heads in shame.
— General / Général Wayne Eyre (@CDS_Canada_CEMD) January 29, 2022
പതിനായിരത്തോളം പ്രക്ഷോഭകര്‍ ഇന്ന് തലസ്ഥാനത്ത് എത്തുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. എന്നാല്‍ പോലീസ് കരുതുന്നതിലും കൂടുതല്‍ പ്രക്ഷോഭകര്‍ എത്തുമെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രക്ഷോഭം രാജ്യത്ത് അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണമാകുമെന്ന് താന്‍ ആശങ്കപ്പെടുന്നതായി പ്രധാനമന്ത്രി ട്രൂഡോ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഒരു ചെറിയ ന്യൂനപക്ഷം മാത്രമാണ് സമരത്തിലുള്ളതെന്നും ഇവര്‍ കനേഡിയന്‍ ജനതയയെ പ്രതിനിധീകരിക്കുന്നവരല്ലെന്നും ട്രൂഡോ പറഞ്ഞിരുന്നു.
Canada is witnessing an unprecedented protest by tens of thousands of truck drivers, known as the 'Freedom Convoy', against making the vaccine mandatory for everyone who arrives in Canada. Truck drivers are now heading to Canada with a convoy of vehicles in defiance of Canadian Prime Minister Justin Trudeau's order that 90 percent of Canadians are vaccinated and therefore all truck drivers traveling between the United States and Canada must be vaccinated. On January 23, trucks from across Vancouver, Vancouver, set out in protest. Meanwhile, there are indications that Canadian Prime Minister Justin Trudeau and his family have been moved from their official residence to a secret center in protest.
Reports are that the protest of the protesters arrived in Ottawa. The government estimates that the protesters are targeting the prime minister and that the protests could escalate into violence. At the same time, some of the protesters danced and insulted war memorials and soldiers' tombs, causing huge protests. Army chiefs and the defense minister came out against the move.
No comments