ഇരട്ട വോട്ടിൽ ഹൈക്കോടതി ഉത്തരവ്. ഒരാൾ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണം. തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗ രേഖ ഹൈക്കോടതി അംഗീകരിച്ചു. ആവശ്യമെങ്കിൽ കേന്ദ്ര സേനയെ വിന്യസിക്കാം. ഒന്നിലധികം വോട്ടുള്ളവർ സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി. ഇരട്ട വോട്ടുള്ളവരുടെ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കണം. വോട്ടർ പട്ടികയിൽ ഫോട്ടോ ഉണ്ടെന്ന് ഉറപ്പാക്കണം. രമേശ് ചെന്നിത്തലയുടെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. സംസ്ഥാനത്ത് 38586പേർക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക് പ്രകാരം ഇരട്ട വോട്ട് ഉള്ളത്. എന്നാൽ 4.5 ലക്ഷം പേർക്ക് ഇരട്ട വോട്ട് ഉണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. പ്രസ്തുത ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ നൽകിയ ഏതിർ സത്യവാങ്മൂലത്തിൽ വിശദീകരിച്ചു.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രമേശ് ചെന്നിത്തല നൽകിയതു പൊതാൽപര്യ ഹർജിയില്ല, രാഷ്ട്രീയ താൽപര്യ ഹർജിയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ നൽകിയ എതിർ സത്യവാങ്മൂലത്തിൽ വിശദീകരിച്ചു.
അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് ഒരു മാസം കഴിഞ്ഞിട്ടും പരാതിക്കാരനോ പാർട്ടിയോ പിഴവു ചൂണ്ടിക്കാട്ടിയില്ല. അവസരങ്ങളൊന്നും ഉപയോഗിക്കാതിരുന്ന പരാതിക്കാരൻ 11–ാം മണിക്കൂറിലാണു ഉണർന്നതെന്നും എതിർസത്യവാങ്മൂലത്തിൽ പറഞ്ഞു.
No comments