Header Ads

Header ADS

പുന്നപ്ര വയലാർ സ്മാരകത്തിലെ എൻ ഡി എ സ്ഥാനാർത്ഥി സന്ദീപിന്റെ പ്രവേശത്തെക്കുറിച്ച് ശ്രീജിത്ത് പണിക്കരുടെ നിഷ്കളങ്ക ചോദ്യങ്ങൾ


പുന്നപ്ര വയലാർ സ്മാരകത്തിലെ എൻ ഡി എ  സ്ഥാനാർത്ഥി സന്ദീപിന്റെ അനധികൃത പ്രവേശനത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനകൾ മുൻനിർത്തി ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ ഉന്നയിച്ച ചില ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും 

 

പുന്നപ്ര വയലാർ സ്മാരകത്തിലെ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതിയുടെ പ്രവേശത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനകൾ. ചില ചോദ്യങ്ങൾ. ഉപചോദ്യങ്ങൾ. ഒരു ബോണസ് ചോദ്യം.


പ്രസ്താവന #1: 

സ്മാരകത്തിൽ സ്ഥാനാർത്ഥി അതിക്രമിച്ച് കയറി.

ചോദ്യം:

സ്മാരകത്തിൽ പ്രവേശനം നിയന്ത്രിക്കപ്പെട്ടിട്ടുണ്ടോ? കമ്യൂണിസ്റ്റുകാർക്ക് മാത്രമേ അവിടെ പ്രവേശനമുള്ളോ?

ഉപചോദ്യം:

ശബരിമല പ്രവേശനത്തിനും നിയന്ത്രണം ഉണ്ടായിരുന്നില്ലേ? അവിടെ വിശ്വാസികൾക്ക് ആചാരപരമായി മാത്രമല്ലേ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. പിന്നെന്തിന് ആരും കയറിക്കോട്ടെ എന്ന് താങ്കളും സർക്കാരും തീരുമാനമെടുത്തു?


  • കമ്യുണിസ്റ്റ് പാർട്ടിയുടെ സ്വകാര്യ ഭൂമി ആയതിനാൽ പ്രവേശനം നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്, എന്നാൽ കമ്മ്യുണിസ്റ്റ്കാർക്ക് മാത്രമല്ല പ്രവേശനം, പക്ഷെ ആർക്കും തോന്നിയ രീതിയിൽ കയറി പ്രവർത്തിക്കാൻ അനുമതി ഇല്ല.  

  • ശബരിമല പ്രവേശനത്തിന് ഏത് നിയമപ്രകാരം എന്ത് നിയാത്രണമായിരുന്നു ഉണ്ടായിരുന്നത്? സ്ത്രീകൾ കയറിയിട്ടുണ്ടെങ്കിൽ അത് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ആണ്. ആചാരപ്രകാരമല്ലല്ലോ രാജ്യത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത്. പിന്നെ സർക്കാർ സ്വന്തം ഇഷ്ടപ്രകാരം സ്ത്രീ പ്രവേശനം അനുവധിച്ചതല്ലല്ലോ. 


പ്രസ്താവന #2: 

സ്ഥാനാർത്ഥി പുഷ്പാർച്ചന നടത്തി. മുദ്രാവാക്യം വിളിച്ചു. സ്മാരകത്തെ അപഹസിച്ചു.

ചോദ്യം:

പുഷ്പാർച്ചന എന്നുമുതലാണ് അപഹസിക്കൽ ആയിമാറിയത്. കമ്യൂണിസ്റ്റ് നേതാക്കൾ പുഷ്പാർച്ചന നടത്താറില്ലേ? സ്മാരകത്തെയോ രക്തസാക്ഷികളെയോ അപഹസിക്കുന്ന മുദ്രാവാക്യങ്ങൾ ഉണ്ടായോ?

ഉപചോദ്യം: 

ശബരിമലയിൽ പ്രവേശിച്ച യുവതികളും അവിടെ മറ്റുള്ളവരെ പോലെ ദർശനം നടത്തുകയല്ലേ ചെയ്തത്? അവർ അയ്യപ്പനെയോ ആചാരങ്ങളെയോ അപഹസിക്കുന്ന എന്തെങ്കിലും ചെയ്തോ? പിന്നെങ്ങനെ അവർ ചെയ്തത് ന്യായവും സ്ഥാനാർത്ഥി ചെയ്തത് തെറ്റുമാകും?

  • നാഗ്പൂരിലെ RSS ന്റെ കാര്യാലയത്തിൽ കയറി CPIM കാർ "ഇൻക്വിലാബ് സിന്ദാബാദ്, സിപിഎം സിന്ദാബാദ്" വിളിച്ചാൽ കുഴപ്പമുണ്ടാകുമോ? (സംഘപരിവാറുകാർക്ക് സമര സ്മാരകങ്ങൾ ഇല്ലല്ലോ). 

  • ശബരിമലയിലെ സ്ത്രീ പ്രവേശനം സുപ്രീംകോടതി വിധിയുടെ അടിസ്‌ഥാനത്തിൽ ആണ് എന്ന് താങ്കൾക്ക് ഇന്നും അറിയില്ലേ? കഷ്ടം.

പ്രസ്താവന #3: 

പ്രകോപനം സൃഷ്ടിച്ച് സംഭവങ്ങൾ ഉണ്ടാക്കാനും സമാധാനത്തിന്റേതല്ലാത്ത ഒരു അന്തരീക്ഷം ഉണ്ടാക്കാനുമാണ് സ്ഥാനാർത്ഥി ശ്രമിച്ചത്.

ചോദ്യം:

സ്മാരകത്തിൽ പ്രവേശിക്കുന്നത് പ്രകോപനവും സമാധാന വിരുദ്ധവും ആകുമോ?

ഉപചോദ്യം: 

എങ്കിൽ ശബരിമലയിൽ യുവതികൾ പ്രവേശിച്ചതും പ്രകോപനം സൃഷ്ടിച്ച് സംഭവങ്ങൾ ഉണ്ടാക്കാനും സമാധാനം തകർക്കാനും ആയിരുന്നോ?

  • വലിയ ചുടുകാട് പുന്നപ്ര വയലാർ രക്തസാക്ഷി സ്മാരകം രക്ത സാക്ഷികളായ കമ്മ്യുണിസ്റ്റ്കളുടെ ആണ്. സ്വാതന്ത്ര്യ സമരത്തെ പോലും ഒറ്റുകൊടുത്ത പരിവാരങ്ങളുടെ ഇടമല്ല. ഒരു രാഷ്ട്രീയ കക്ഷിയുടെ സ്വകാര്യ ഇടത്തിൽ രാഷ്ട്രീയ ലക്ഷ്യം വച്ച് മറ്റൊരു രാഷ്ട്രീയകാരൻ കയറി അവന്റെ രാഷ്ട്രീയ കാഴ്ചപ്പാട് പ്രകാരം പുഷ്പാർച്ചന നടത്തുന്നതും  മുദ്രാവാക്യം വിളിക്കുന്നതും മനഃപൂർവ്വം പ്രകോപനം സൃഷ്ടിക്കാൻ വേണ്ടി മാത്രമാണ്. അതുപോലെ ആ സമരത്തിൽ പങ്കെടുത്ത് രക്ത സാക്ഷികളായവരെ അപമാനിക്കുന്ന വിധത്തിൽ പ്രസ്താവന നടത്തിയതും ഫേസ്ബുക്കിൽ പോസ്റ്റിട്ടതും നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ കരുതി തന്നെയാണ്.

  • ശബരിമലയിലും കേരളത്തിൽ ആകമാനവും ആചാരസംരക്ഷണത്തിന്റെ പേരിൽആക്രമണം നടത്തിയത് സംഘപരിവാറുകരല്ലേ? സ്ത്രീകൾ അല്ലല്ലോ?

പ്രസ്താവന #4: 

കമ്യൂണിസ്റ്റുകാരുടെ വൈകാരികമായ ഇടമാണ് പുന്നപ്ര വയലാർ സ്മാരകം.


ചോദ്യം: 

ഭൗതികവസ്തുക്കൾ കൊണ്ട് ഉണ്ടാക്കുന്ന ഒരു നിർമ്മിതിയല്ലേ സ്മാരകം? അത് കമ്യൂണിസ്റ്റുകാർക്ക് വൈകാരികമാകുമോ?


ഉപചോദ്യം: 

ഹിന്ദുക്കളുടെ വൈകാരികമായ ഇടമല്ലേ ശബരിമല? പവിത്രമെന്ന് ഹിന്ദുക്കൾ കരുതുന്ന വൈകാരികമായ ഒരിടത്ത് യുവതീപ്രവേശം ആകാമെന്നുതന്നെയല്ലേ യെച്ചൂരി സഖാവിന്റെ നിലപാട്?

  • വലിയ ചുടുകാട് എന്നത് അനേകം സഖാക്കളുടെ മൃതദേഹം ഒരുമിച്ചിട്ട് ദഹിപ്പിച്ച ഇടമാണ്. അവിടെയാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്. എന്തേ കമ്മ്യുണിസ്റ്റുകൾക്ക്  വൈകാരികത ഉണ്ടാവില്ല എന്ന് താങ്കൾ മനസ്സിലാക്കിയിട്ടുണ്ടോ?

  • യെച്ചൂരിയല്ലല്ലോ ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചത്, സുപ്രീംകോടതി അല്ലെ?

ഇനിയൊരു ബോണസ് ചോദ്യം: 

പുന്നപ്ര വയലാർ സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ് എന്നുതന്നെയാണല്ലോ കമ്യൂണിസ്റ്റുകാരുടെ വാദം. എങ്കിൽ, ഒരു സ്വാതന്ത്ര്യസമര സ്മാരകത്തിൽ കമ്യൂണിസ്റ്റുകാർ അല്ലാത്തവർ പ്രവേശിച്ചാൽ എന്താണ് കുഴപ്പം?

  • ബോണസ് ഉത്തരം - പുന്നപ്ര വയലാർ സമരം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു. എന്നാൽ അത് നയിച്ചത് കോൺഗ്രസ്സ് ആയിരുന്നില്ല, കമ്യുണിസ്റ്റുകൾ ആയിരുന്നു.. അതിനാൽ തന്നെ ആ സ്മാരകം നിർമ്മിച്ചതും ഇന്നും സംരക്ഷിക്കുന്നതും കമ്യുണിസ്റ്റുകളാണ്, അതുകൊണ്ട് തന്നെ ആ സ്മാരകം പൊതു സ്വത്ത് അല്ല. അവിടെ അതിക്രമിച്ച് കടക്കുന്നത് BJP യുടെ സ്വകാര്യ ഇടത്തിൽ അതിക്രമിച്ച് കയറുന്നത് പോലെ തെറ്റാണ്. ഇനി പൊതു സ്വത്താണെങ്കിലും ആ സംവിധാനത്തിന്റെ നിയമം അനുസരിച്ചേ ആളുകൾക്ക് സന്ദർശിക്കാൻ കഴിയൂ. ആർക്കും എപ്പോൾ വേണമെങ്കിലും കയറി ഇറങ്ങാൻ ആവില്ല. 


സൂര്യന് താഴെ എല്ലാ വിഷയത്തിലും അറിവുള്ള, ആധികാരികമായി സംസാരിക്കുന്ന BJP കാരനായ നിക്ഷ്പക്ഷ നിരീക്ഷകന് ഇതൊന്നും അറിയാത്തതല്ല എന്ന് അറിയാം. എന്നാലും കാര്യങ്ങളെ മനപ്പൂർവ്വം വളച്ചൊടിക്കുന്നത് കണ്ടപ്പോൾ പറഞ്ഞു എന്ന് മാത്രം.

No comments

Powered by Blogger.