രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചത് എന്തിന്? പിണറായി
രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടികളെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. കേന്ദ്ര സർക്കാർ നിർദ്ദേശം അനുസരിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റി വെച്ചതെന്നും ആരോപിച്ചു. എന്താണ് മാറ്റി വയ്ക്കാനുള്ള കാരണമെന്ന് പറഞ്ഞിട്ടില്ല. ഇത്തരം നടപടിക്ക് പിന്നിലെ ചേതോവികാരം എന്താണെന്ന് കേന്ദ്രം ഭരിക്കുന്ന കക്ഷി പറയണം. എന്തിനു വഴങ്ങി എന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളിലേക്ക് നടക്കേണ്ട തിരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കാരണങ്ങൾ ഒന്നും പറയാതെ നീട്ടി വെച്ചതിലുള്ള അതൃപ്തിയാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടായേക്കാവുന്ന കക്ഷി നിലയിലെ മാറ്റം രാജ്യസഭാ സീറ്റുകളുടെ ലഭ്യതയെ ബാധിക്കും.
No comments