ED ക്കെതിരായ ക്രൈം ബ്രാഞ്ച് കേസ് തുടരാമെന്ന് ഹൈക്കോടതി. FIR സ്റ്റേ ചെയ്യണമെന്ന് ആവശ്യം ഹൈക്കോടതി തള്ളി. ED ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യരുത് എന്ന നിർദ്ദേശം കോടതി നൽകി, അന്വേഷണം തുടരാം. ഇത് നിലവിലെ സാഹചര്യത്തിൽ ED ക്ക് കനത്ത തിരിച്ചടിയാണ്. ED നൽകിയ ഹർജ്ജി ഏപ്രിൽ 8ന് പരിഗണിക്കും. കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരെ സംസ്ഥാന അന്വേഷണ ഏജൻസി കേസെടുത്തത് വലിയ ചർച്ചാവിഷയം ആയിരുന്നു. അതിനിടയിലാണ് അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകിയത്.
No comments