Header Ads

Header ADS

എയര്‍ ഇന്ത്യ 69 വര്‍ഷങ്ങള്‍ക്ക് ശേഷം തറവാട്ടിൽ തിരിച്ചെത്തി; എയര്‍ ഇന്ത്യ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പിന് കൈമാറി

ഇന്ത്യയുടെ ദേശീയ വിമാനകമ്പനിയായിരുന്ന എയര്‍ ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പിന് കൈമാറി. ഔദ്യോഗിക കൈമാറ്റത്തിന് മുന്നോടിയായി വ്യാഴാഴ്ച ഉച്ചയോടെ ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.  എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും ടാറ്റയ്ക്ക് കൈമാറുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയതായി കേന്ദ്ര സർക്കാർ  അറിയിച്ചു. ഇതോടെ ഐതിഹാസികമായ 'മഹാരാജ' എയര്‍ലൈനിൻ്റെ പൂര്‍ണ ഉടമസ്ഥാവകാശം  ടാറ്റ ഗ്രൂപ്പിൽ എത്തിച്ചേർന്നു. ഇതിനുപിന്നാലെ എയര്‍ ഇന്ത്യയിലെ നിലവിലെ ബോര്‍ഡ് അംഗങ്ങള്‍ രാജിവയ്ക്കുകയും, തുടർന്ന് ടാറ്റയുടെ പുതിയ ബോര്‍ഡ് അംഗങ്ങള്‍ ചുമതലയേൽക്കുകയും ചെയ്തു. ഇതോടെ എയര്‍ ഇന്ത്യ ഒരു സ്വകാര്യ വിമാന സര്‍വീസായി മാറി. 

കനത്ത കടബാധ്യതയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേന്ദ്ര സര്‍ക്കാര്‍ 18000 കോടി രൂപയ്ക്ക് എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് വിറ്റത്. ഉടമ്പടി പ്രകാരം ടാറ്റ ഗ്രൂപ്പിന് എയര്‍ ഇന്ത്യ എക്‌സ്പ്രസും എയര്‍ ഇന്ത്യ ഗ്രൗണ്ട് ഹാന്‍ഡിലിങ് വിഭാഗത്തിന്റെ 50 ശതമാനം ഓഹരിയും ലഭിക്കും. കമ്പനിയുടെ അന്തിമ വരവ് ചെലവ് കണക്ക് എയര്‍ ഇന്ത്യ കഴിഞ്ഞ ദിവസം തന്നെ ടാറ്റയ്ക്ക് കൈമാറിയിരുന്നു. എയര്‍ ഇന്ത്യയുടെ ആകെ കടത്തില്‍ 15300 കോടി രൂപ ടാറ്റ ഏറ്റെടുത്തു. കൈമാറ്റത്തിന് മുന്നോടിയായി ടെന്‍ഡര്‍ തുകയില്‍ ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രസര്‍ക്കാരിന് ലഭിച്ചതായി ഡി.ഐ.പി.എ.എം സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ അറിയിച്ചു. 

എയർ ഇന്ത്യ 18,000 കോടി രൂപയ്ക്ക് ടാറ്റ സൺസിന് വിറ്റു

69 വര്‍ഷത്തിനു ശേഷമാണ് എയര്‍ ഇന്ത്യയുടെ ക്യാപ്റ്റൻ സീറ്റിലേക്ക് ടാറ്റാ ഗ്രൂപ്പ് മടങ്ങിയെത്തുന്നത്. 1932ല്‍ ടാറ്റ ഗ്രൂപ്പ് തുടക്കമിട്ട ടാറ്റ എയര്‍ലൈന്‍സ് പിന്നീട് 1949ലാണ് എയര്‍ ഇന്ത്യ എന്നു പേര് മാറ്റിയത്.  1953ലാണ് ദേശസാത്കരണത്തിലൂടെ എയര്‍ ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമാക്കിയത്. ടാറ്റാ ഗ്രൂപ്പിന് 2.8 കോടിരൂപ കൊടുത്താണ് കമ്പനിയുടെ മുഴുവന്‍ ഓഹരികളും അന്ന് സര്‍ക്കാര്‍ വാങ്ങിയത്. ടാലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റാ സണ്‍സ് എയര്‍ ഇന്ത്യയെ ഏറ്റെടുത്തിരിക്കുന്നത്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് പുനരുജ്ജീവന പാക്കേജിൻ്റെ ഭാഗമായി പ്രവര്‍ത്തന സേവന നിലവാരം മെച്ചപ്പെടുത്താന്‍ 100 ദിവസത്തെ പദ്ധതി തയ്യാറാക്കുമെന്നും നേരത്തെ ടാറ്റ ഗ്രൂപ്പ് അറിയിച്ചിരുന്നു. 

Air India, India's national carrier, has been officially handed over to the Tata Group by the Central Government. Ahead of the official handover, Tata Sons Chairman N Chandrasekhar had a meeting with Prime Minister Narendra Modi on Thursday afternoon. The government has completed the transfer of 100 per cent stake in Air India to Tata Motors. With this, the Tata Group has taken full ownership of the legendary 'Maharaja' airline. Following this, the current board members of Air India resigned and were replaced by new Tata board members. With this, Air India became a private airline.

No comments

Powered by Blogger.