Header Ads

Header ADS

അഞ്ച് ദിവസത്തിനുള്ളിൽ വലിയ ‘ബോംബ്’ വരുമെന്ന് പ്രചാരണം; നാട് ഏത് ബോംബിനേയും നേരിടാൻ തയ്യാർ’: മുഖ്യമന്ത്രി

സംസ്ഥാന രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന തരത്തിൽ  ഒരു 'ബോംബ് ' വരുമെന്ന് പ്രചരണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് ദിവസത്തിനുള്ളിൽ ബോംബ് വരുമെന്നാണ് പ്രചാരണം.  കാസർകോട്ടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ അവസാന ദിവസങ്ങളിൽ നുണ പ്രചരിപ്പിച്ചാൽ മറുപടി പറയാനാകില്ലെന്ന് ചിലർ കരുതുന്നു. എന്നാൽ, ഏത് ബോംബ് വന്നാലും നേരിടാൻ നാട് തയ്യാറാണ്.
ഒരു പാട് നുണകളാണ് പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്. എങ്ങനെയാണ് നുണ പ്രചരിപ്പിക്കുക എന്നതിൽ ഗവേഷണം നടത്തുകയാണ്. ഭയങ്കര ബോംബ് വരാൻ പോകുന്നുവെന്നാണ് പറയുന്നത്. ഒരു നുണയും യാഥാർത്ഥ്യത്തിന് മുമ്പിൽ നിൽക്കില്ല. നുണയുടെ ആയുസ് യഥാർത്ഥ വസ്തുത വരുന്നത് വരെയാണ്. നമ്മുക്ക് നമ്മുടേതായ രീതിയിൽ മുന്നോട്ട് പോകാം. എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. 

No comments

Powered by Blogger.