Header Ads

Header ADS

പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ ഫ്രാൻസ് - യു എ ഇ സന്ദർശനത്തിന് പുറപ്പെട്ടു.

Modi to France

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂലൈ 13 മുതൽ 15 വരെ ഫ്രാൻസിലും യുണൈറ്റഡ് അറബ് എമിറേറ്റുകളിലും (യുഎഇ) ഔദ്യോഗിക സന്ദർശനം നടത്തും.ഫ്രാൻസ് പ്രസിഡന്റ് ശ്രീ. ഇമ്മാനുവൽ മാക്രോണിൻ്റെ ക്ഷണപ്രകാരം 2023 ജൂലൈ 13, 14 തീയതികളിൽ പ്രധാനമന്ത്രി പാരീസ് സന്ദർശിക്കും. 2023 ജൂലൈ 14 ന് നടക്കുന്ന ബാസ്റ്റിൽ ഡേ പരേഡിൽ (ഫ്രാൻസ് ദേശീയ ദിനം) പ്രധാനമന്ത്രി അതിഥിയായി പങ്കെടുക്കും, പരേഡിൽ ഇന്ത്യയുടെ മൂന്ന് സായുധ സേനയുടെയും പ്രത്യേക സംഘം പങ്കെടുക്കും.

പ്രസിഡന്റ് മാക്രോണുമായി പ്രധാനമന്ത്രി ഔപചാരിക ചർച്ച നടത്തും. പ്രധാനമന്ത്രിയുടെ ബഹുമാനാർത്ഥം പ്രസിഡന്റ് മാക്രോൺ മോദിക്ക് സ്റ്റേറ്റ് വിരുന്നും സ്വകാര്യ അത്താഴവും നൽകും.ഇന്ത്യൻ പ്രധാനമന്ത്രി ഫ്രാൻസ് പ്രധാനമന്ത്രിയെയും ഫ്രാൻസിലെ സെനറ്റിന്റെയും നാഷണൽ അസംബ്ലിയുടെയും പ്രസിഡന്റുമാരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഫ്രാൻസിലെ ഇന്ത്യൻ പ്രവാസികൾ, ഇന്ത്യൻ, ഫ്രഞ്ച് കമ്പനികളുടെ സിഇഒമാർ, ഫ്രാൻസിലെ പ്രമുഖ വ്യക്തികൾ എന്നിവരുമായി അദ്ദേഹം പ്രത്യേകം സംവദിക്കും. ഈ വർഷം ഇന്ത്യ - ഫ്രാൻസ് സ്ട്രാറ്റജിക് പാർട്ണർഷിപ്പിന്റെ 25-ാം വാർഷികമാണ്, ഇ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനം തന്ത്രപരവും സാംസ്കാരികവും ശാസ്ത്രപരവും അക്കാദമികവും സാമ്പത്തികവുമായ സഹകരണം തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ ഭാവിയിലേക്കുള്ള പങ്കാളിത്തത്തിന്റെ ഗതി നിർണയിക്കാൻ ഈ സന്ദർശനം അവസരമൊരുക്കും.

അതിനുശേഷം പ്രധാനമന്ത്രി ജൂലൈ 15ന് അബുദാബി സന്ദർശിക്കും. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി ചർച്ച നടത്തും. ഇന്ത്യ-യുഎഇ തന്ത്രപരമായ പങ്കാളിത്തം ക്രമാനുഗതമായി ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനിടെയുള്ള, പ്രധാനമന്ത്രിയുടെ സന്ദർശനം വിവിധ മേഖലകളിൽ ഇത് മുന്നോട്ട് കൊണ്ടുപോകാനുള്ള വഴികൾ തിരിച്ചറിയാനുള്ള അവസരമായിരിക്കും.

ഊർജം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഭക്ഷ്യസുരക്ഷ, ഫിൻടെക്, പ്രതിരോധം, സംസ്‌കാരം എന്നിങ്ങനെ, ആഗോള പ്രശ്‌നങ്ങളിൽ സഹകരണം ചർച്ച ചെയ്യാനുള്ള അവസരം കൂടിയാണിത്, പ്രത്യേകിച്ചും യു‌എൻ‌എഫ്‌സി‌സിയുടെ സി‌ ഒ‌ പി -28ൻ്റെ പ്രസിഡൻസി യു എ ഇ ആണ് വഹിക്കുന്നതെന്നതും, അതുപോലെ ഇന്ത്യയുടെ പ്രസിഡൻസിയിൽ നടക്കുന്ന ജി -20യിൽ യു എ ഇ പ്രത്യേക ക്ഷണിതാവുമാണ് എന്നതും സാഹചര്യം അനുകൂലമാക്കുന്നു.

Prime Minister Shri Narendra Modi will visit France and United Arab Emirates (UAE) from July 13 to 15, 2023. French President Shri. The Prime Minister will visit Paris on July 13 and 14, 2023 at the invitation of Emmanuel Macron. The Prime Minister will attend the Bastille Day Parade (National Day of France) on July 14, 2023, as the Chief Guest, and special contingents of all three armed forces of India will participate in the parade.

The Prime Minister will hold formal talks with President Macron. President Macron will host a state banquet and private dinner for Modi in honor of the Prime Minister.

He will specifically interact with the Indian diaspora in France, CEOs of Indian and French companies, and prominent figures in France. This year marks the 25th anniversary of the India-France Strategic Partnership, and the Prime Minister's visit will provide an opportunity to set the course for future partnership in a wide range of areas including strategic, cultural, scientific, academic, and economic cooperation.

After that, the Prime Minister will visit Abu Dhabi on July 15. The Prime Minister will talk with Sheikh Mohammed bin Zayed Al Nahyan, President of the UAE and Ruler of Abu Dhabi. As the India-UAE strategic partnership steadily strengthens, the Prime Minister's visit will be an opportunity to identify ways to take it forward in various areas.

It is also an opportunity to discuss cooperation on global issues such as energy, education, healthcare, food security, fintech, defense, and culture, especially as the UAE holds the presidency of COP-28 of the UNFCCC, as well as being a special invitee to the G-20 under the presidency of India. also favors the situation.


No comments

Powered by Blogger.