Header Ads

Header ADS

ജലീൽ രാജിവെച്ചു


ഉന്നത വിദ്യാഭ്യാസ, വഖഫ് മന്ത്രി കെ.ടി. ജലീൽ രാജിവെച്ചു. ബന്ധു നിയമന വിവാദത്തെ തുടർന്ന് ലോകായുക്ത വിധി പ്രതികൂലമായ സാഹചര്യത്തിലാണ് ജലീലിന്റെ രാജി. ധാർമികത ഉയർത്തിപ്പിടിച്ചാണ് രാജിയെന്നാണ് എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവൻ. ഗത്യന്തരമില്ലാതെയാണ് രാജിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗത്തികേട്ടാണ് രാജിയെന്ന് യു ഡി എഫ് കൺവീനർ ബെന്നി ബെഹനാൻ. 

എൻ്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. ധാർമികത ഉയർത്തി പിടിച്ചാണ് രാജിയെന്നും, തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്നും ഏത് അന്വേഷണ ഏജൻസിക്കും സ്വാഗതമെന്നും താൻ രണ്ട് വർഷമായുള്ള മാധ്യമ വേട്ടയുടെ ഇരയാണെന്നും രാജിക്ക് ശേഷം ജലീൽ ഫേസ്‌ബുക്കിൽ  കുറിച്ചു. 

പിണറായി വിജയൻ മന്ത്രിസഭയിൽനിന്ന് രാജിവെക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.ടി. ജലീൽ.

എൻ്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം...

Posted by Dr KT Jaleel on Tuesday, 13 April 2021
 

No comments

Powered by Blogger.