ഊരാളുങ്കല്‍ അക്രിഡിറ്റഡ് ഏജന്‍സി, ടെന്‍ഡറില്ലാതെ കരാര്‍ നൽകാം - ഹൈക്കോടതി
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി പോലുള്ള അക്രിഡിറ്റഡ് ഏജന്‍സികള്‍ക്ക് ടെന്‍ഡറില്ലാതെ കരാര്‍ നല്‍കാമെന്ന് ഹൈക്കോടതി ഉത്തരവ്. ഇത്തരം ഏജന്‍സികള്‍ക്ക് ടെന്‍ഡര്‍ ഇല്ലാതെ കരാര്‍ നല്‍കുന്ന സർക്കാർ നടപടിക്കേതിരെ ലേബർ കൊണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എന്‍ നാഗരേഷ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഊരാളുങ്കലുമായി ബന്ധപ്പെട്ട 2017-ലെ ഉത്തരവിന് എതിരെയായിരുന്നു ഹര്‍ജി. ഊരാളുങ്കലിന് വേണ്ടി അഭിഭാഷകരായ എം ശശീന്ദ്രനും എസ് ശ്യാം കുമാറുമാണ് കോടതിയില്‍ ഹാജരായത്.
തൊഴിലാളികള്‍തന്നെ ഉടമകളായ ഊരാളുങ്കല്‍ സൊസൈറ്റി സാങ്കേതികവിദഗ്ദ്ധരടക്കം 13,000-ത്തില്‍പ്പരം തൊഴിലാളികള്‍ക്കും ആയിരത്തോളം എന്‍ജിനീയര്‍മാരുമാണ് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായണ്. സഹകരണ പ്രസ്ഥാനത്തിന്റെ ആഗോള സംഘടനയായ അന്തര്‍ദേശീയ സഹകരണസംഘം (ഐസിഎ) പുറത്തിറക്കിയ 2020ലെ വേള്‍ഡ് കോഓപ്പറേറ്റീവ് മോണിറ്റര്‍ റിപ്പോര്‍ട്ട് പ്രകാരം വ്യവസായ ഉപഭോക്തൃസേവന വിഭാഗത്തില്‍ ടേണ്‍ ഓവര്‍/ ജിഡിപി പെര്‍ ക്യാപ്പിറ്റ റാങ്കിങ്ങില്‍ ആഗോളാടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു യുഎല്‍സിസിഎസ്. ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സും യൂറോപ്യന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ കോപ്പറേറ്റീവ്സ് ആന്‍ഡ് സോഷ്യല്‍ എന്റര്‍പ്രൈസസും ചേര്‍ന്നു വര്‍ഷം തോറും പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടാണ് വേള്‍ഡ് കോപ്പറേറ്റീവ് മോണിറ്റര്‍ റിപ്പോർട്ട്.
No comments