Header Ads

Header ADS

സിദ്ദിഖ്​ കാപ്പന്‍റെ മെഡിക്കൽ റിപ്പോർട്ട്​ ഉടൻ ഹാജരാക്കാൻ കേന്ദ്രത്തോട്​ സുപ്രീം കോടതി


UAPA ചാർത്തി ഉത്തർപ്രദേശ് സർക്കാർ അറസ്റ്റ് ചെയ്യുകയും, നിലവിൽ കൊവി​ഡ്​ ബാ​ധി​ച്ച് മധുരയിലെ കെ.വി. എം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സിദ്ദീഖ്​ കാപ്പന്‍റെ മെഡിക്കൽ റിപ്പോർട്ട്​ ഉടൻ കൈമാറണമെന്ന്​ കേന്ദ്ര സർക്കാറിനോട്​ സുപ്രീം കോടതിയുടെ നിർദേശം. ഭാര്യയുമായി വിഡിയോ കോൺ​ഫറൻസിൽ സംസാരിക്കാനും അനുമതി നൽകി. സിദ്ദീഖ് കാപ്പനെ ഡൽഹി എയിംസിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി നാളെ വീണ്ടും പരിഗണിക്കും.

സി​ദ്ദീ​ഖ്​ കാ​പ്പ​നെ ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ ച​ങ്ങ​ല​യി​ൽ ബ​ന്ധി​ച്ച​തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം രാ​ജ്യ​മൊ​ട്ടു​ക്കും ശ​ക്​​ത​മായതിന്​ പിന്നാലെയാണ് കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച​ ഹേ​ബി​യ​സ്​ കോ​ർ​പ​സ്​ ഹ​ര​ജിക്കൊപ്പം സു​പ്രീം കോ​ട​തി സി​ദ്ദീ​ഖ്​ കാ​പ്പ​ന്റെ കേ​സും പ​രി​ഗ​ണിച്ചത്​.

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്​​ടോ​ബ​ർ ആ​റ്​ മു​ത​ൽ യു.​പി സ​ർ​ക്കാ​റി​ന്റെയും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യു​ടെ​യും ആ​വ​ശ്യം അം​ഗീ​ക​രി​ച്ചാ​ണ്​ ഹ​ര​ജി​ പരിഗണിക്കുന്നത്  സുപ്രീംകോടതി നിരന്ത​രം നീ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. സി​ദ്ദീ​ഖ്​ കാ​പ്പ​ന്​ വേ​ണ്ടി കേ​​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ ഡ​ൽ​ഹി ഘ​ട​കം പ്ര​സി​ഡ​ൻ​റ്​ മി​ജി ജോ​സാണ്​ ഹേ​ബി​യ​സ്​ കോ​ർ​പ​സ്​ ഹ​ര​ജി സമർപ്പിച്ചത്​.

സി​ദ്ദീ​ഖ്​ കാ​പ്പ​​​നും കു​ടും​ബ​ത്തി​നും നീ​തി ആവശ്യപ്പെട്ട് കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി​യും എ​ഡി​റ്റേ​ഴ്​​സ്​ ഗി​ൽ​ഡും തി​ങ്ക​ളാ​ഴ്​​ച പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​ന്നിരുന്നു.. ഇ​ത്​ കൂ​ടാ​തെ ഭാ​ര്യ റൈ​ഹാ​ന സി​ദ്ദീ​ഖും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എം.​പി​മാ​രും ചീ​ഫ്​ ജ​സ്​​റ്റി​സി​ന്​ കത്തുകൾ എഴുതിയിരുന്നു. കാപ്പന്‍റെ വിഷയം ഉന്നയിച്ച്​ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നും ക​ത്തെ​ഴു​തി​യിരുന്നു.

No comments

Powered by Blogger.