Header Ads

Header ADS

Free = സൗജന്യം. ഉദാ: എല്ലാ ഇന്ത്യക്കാരനും സൗജന്യമായി വാക്‌സിൻ ലഭ്യമാക്കണം. "ഫ്രീ" യുടെ അർത്ഥവുമായി രാഹുൽ ഗാന്ധി

രാജ്യത്ത്​ എല്ലാവർക്കും സൗജന്യ കോവിഡ്​ പ്രതിരോധ വാക്​സിൻ ലഭ്യമാക്കണമെന്ന് കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. 'ഫ്രീ' എന്ന വാക്കിന്റെ അർഥം ഊന്നിപ്പറഞ്ഞുകൊണ്ട്​ രാഹുലിന്‍റെ ട്വീറ്റ്​.

ഫ്രീ/ഫ്രി

നാമ വിശേഷണം, ക്രിയാ വിശേഷണം

സൗജന്യം, വില നൽകേണ്ടതില്ലാത്ത.  

ഉദാഹരണത്തിന് :-                                                                                                    ● ഇന്ത്യക്ക്​ സൗജന്യ കോവിഡ്​ വാക്​സിൻ ലഭ്യമാക്കണം.                   ● എല്ലാ പൗരൻമാർക്കും കുത്തിവെപ്പ്​ സൗജന്യമായി ലഭിക്കണം. 

ഇത്തവണ അവർക്കത് ലഭിക്കുമെന്ന്​ പ്രതീക്ഷിക്കാം' -രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

രാജ്യത്ത്​ 18 വയസിന്​ മുകളിലുള്ളവർക്ക്​ മേയ്​ ഒന്നുമുതൽ കോവിഡ്​ വാക്​സിൻ വിതരണം ആരംഭിക്കും. എന്നാൽ അത് സംഥാന സർക്കാറുകൾക്കും സ്വകാര്യ ആശുപത്രികൾക്കും ഉയർന്ന നിരക്കിലാണ്​ സെറം ഇൻസ്റ്റിറ്റ്യൂട്ട്​ കോവിഡ്​ വാക്​സിൻ നൽകുക.

കോവിഷീൽഡ്​ വാക്​സിൻ സംസ്ഥാനങ്ങൾക്ക് 300 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക്​ 600 രൂപക്കുമാണ്​ നൽകുന്നത്​. കോവാക്​സിൻ സംസ്ഥാന സർക്കാറുകൾക്ക്​ 600 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക്​ 1200 രൂപക്കുമാണ്​ നൽകുന്നത്​. കോവിഷിൽഡ് സംസ്ഥാന സർക്കാറുകൾക്ക് 400 രൂപയ്ക്ക് നൽകാനായിരുന്നു സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ തീരുമാനം, എന്നാൽ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് അത് 300 രൂപയിലേക്ക് താഴ്ത്തിയത്. 


Rahul Gandhi, tweeted that all Indians should get free Covid19 vaccination along with the the meaning of the word "Free" and examples.

No comments

Powered by Blogger.