Header Ads

Header ADS

എന്തുകൊണ്ട് മുഴുവന്‍ വാക്സിനും സർക്കാർ വാങ്ങി വിതരണം ചെയ്യുന്നില്ല?: സുപ്രീം കോടതി

എന്തുകൊണ്ട് മുഴുവന്‍ കോവിഡ് വാക്സീനും കേന്ദ്ര സര്‍ക്കാര്‍ വാങ്ങി പൗരന്മാർക്ക് വിതരണം ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി. വാക്സീന്‍ ഉൽപാദിപ്പിക്കുന്നതിന് കമ്പനികൾക്ക് നൽകിയ പണം പൊതു ഫണ്ടിൽ നിന്നാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ വാക്സീന്‍ പൊതു ഉല്‍പന്നമാണെന്നും കോടതി നിരീക്ഷിച്ചു. നിരക്ഷരര്‍ എങ്ങനെ കോവിന്‍ പോര്‍ട്ടല്‍ വഴി റജിസ്റ്റര്‍ ചെയ്യുമെന്നും കോടതി ആരാഞ്ഞു. സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ നിരീക്ഷണം.

കോവിഡ് വാക്സിന്റെ വില സംബന്ധിച്ച് കോടതി വീണ്ടും കേന്ദ്രത്തെ ചോദ്യം ചെയ്തു. വാക്സിൻ വില നിയന്ത്രിക്കണമെന്ന് കോടതി നിർദേശിച്ചു. വില തീരുമാനിക്കേണ്ടത് കമ്പനികളല്ല. കേന്ദ്രം അധികാരം പ്രയോഗിക്കുന്നില്ലെന്ന് കോടതി വീണ്ടും ചൂണ്ടിക്കാട്ടി. വാക്സിന് അമേരിക്കയിലില്ലാത്ത വില എന്തിന് കോവിഷീൽഡ് വാക്സിന് ഇന്ത്യക്കാർ നൽകണം. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും എന്തിനാണ് ഒരേ വാക്സിന് രണ്ട് വിലകൾ. വാക്സീൻ ഉൽപാദനം കൂട്ടണമെന്നും കോടതി നിർദേശിച്ചു. 

സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടുന്നവർക്കെതിരെയുള്ള നടപടി കോടതിയലക്ഷ്യമെന്നു നിരീക്ഷിച്ച കോടതി, വിവരങ്ങൾ അടിച്ചമർത്താൻ അനുവദിക്കില്ലെന്നും പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പൗരന്മാർ‌ ഉന്നയിക്കുന്ന പരാതികൾ‌ തെറ്റാണെന്ന ധാരണയൊന്നും ഉണ്ടാകരുതെന്നും സുപ്രീം കോടതി ഊന്നിപ്പറഞ്ഞു.

Summary:-  Why Government of India not purchasing full amount of Vaccines from the company and distribute to the country men, asked Supreme Court Of Indian in a self registered case. Vaccine price should be equalize by government. Different price stages for vaccine are not allowable and the public seeking help through social media is not a criminal activity and restriction on that should considered as contempt of court.  

No comments

Powered by Blogger.