Header Ads

Header ADS

കേരളം ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങും, സംസ്ഥാനത്ത് ലോക്ഡൗണ്‍ വേണ്ട - മന്ത്രിസഭ

സംസ്ഥാനത്ത് ലോക്ഡൗൺ വേണ്ടെന്നും, ഒരു കോടി ഡോസ് വാക്സിൻ വാങ്ങാനും മന്ത്രിസഭാ യോഗ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ ലോക്ഡൗൺ ആകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. 

ലോക്ഡൗൺ വേണ്ടെന്ന് സർവ്വകക്ഷിയോഗം ചേർന്നെടുത്ത തീരുമാനമാണ്. അതിൽ നിന്ന് നിലവിൽ മാറിചിന്തിക്കേണ്ടതില്ല എന്നാണ് നിലവിലെ വിലയിരുത്തൽ.

18 വയസിന് മുകളിലുള്ളവർക്ക് നൽകുന്നതിനുള്ള വാക്സിൻ വാങ്ങുന്നത് സംബന്ധിച്ചാണ് മന്ത്രിസഭാ യോഗം പ്രധാന തീരുമാനമെടുത്തത്. 70 ലക്ഷം ഡോസ് കോവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്സിനും വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ചർച്ചകൾ പുരോഗമിക്കുന്നു. 

സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമേ ജില്ലകളിൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലോക്ഡൗൺ വേണ്ടെന്ന സംസ്ഥാനത്തിന്റെ തീരുമാനം കേന്ദ്രത്തെ അറിയിക്കും.

അതേ സമയം സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങൾ ഗുരുതരമാണെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് പോയാൽ അത് ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെ കാര്യമായി ബാധിക്കുമെന്നും വിലയിരുത്തി. അതേ സമയം കർശന നിയന്ത്രണങ്ങൾ നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Kerala cabinet meeting decided to procure one crore dose Covid19 Vaccine for 18 to 45 adult group and currently no need to impose complete lockdown in the state. 

No comments

Powered by Blogger.