കൊവിഡ് പ്രതിരോധത്തിന് റഷ്യൻ സ്പുട്നിക്ക്, വാക്സിൻ ഇന്ത്യയിലെത്തി.
രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനായി ഇനി സ്പുട്നിക്ക് വാസിസിനും. റഷ്യൻ നിർമ്മിത കൊവിഡ് വാക്സിൻ സ്പുട്നിക് ഇന്ത്യയിലെത്തി. ആദ്യ ബാച്ച് വാക്സിൻ വഹിച്ചുകൊണ്ടുള്ള വിമാനം ഹൈദരബാദിലെത്തിച്ചേർന്നു. ഒരു ലക്ഷത്തി അമ്പതിനായിരം ഡോസ് വാക്സീനാണ് രാജ്യത്ത് വിതരണത്തിന് എത്തിച്ചിട്ടുള്ളതെന്നാണ് വിവരം. 97 ശതമാനം ഫലപ്രാപ്തിയുള്ള സ്ഫുട്നിക്ക് വാക്സീൻ താമസിയാതെ തന്നെ വിതരണം ചെയ്ത് തുടങ്ങും.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ച റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമര്‍ പുട്ടിൻ ഇന്ത്യക്ക് സ്പുട്നിക് വാക്സീന്‍ ഉടന്‍ നല്‍കുമെന്ന് അറിയിച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന ഇന്ത്യക്ക് എല്ലാ പിന്തുണയും പുട്ടിൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.
First consignment of Sputnik V Covid vaccine reached Hyderabad airport of India from Russia. As per the information, 1.5 laks of dose vaccine contained in the consignment. Russian prasident Vladimir Puttum offers, all kind of support to the India for the war against Covid19.
No comments