Header Ads

Header ADS

രാജ്യദ്രോഹക്കുറ്റം നിലനിൽക്കുമോ? കേന്ദ്രത്തിന്റെ വിശദീകരണം തേടി സുപ്രീം കോടതി.

രാജ്യദ്രോഹ കുറ്റം നിലനിൽക്കുമോ എന്ന് കേന്ദ്രസർക്കാറിനോട് സുപ്രീംകോടതി. ഇന്ത്യൻ ശിക്ഷാ നിയമം 124 പ്രകാരമുള്ള രാജ്യദ്രോഹ കുറ്റത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹർജ്ജിയിൽ കേന്ദ്രസർക്കാറിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. 
മണിപ്പൂരിൽ നിന്നുള്ള കിഷോർ ചന്ദ്ര ചത്തിസ്ഘടിൽനിന്നുള്ള കാനയ ലാൽ ശുക്ല എന്നീ രണ്ട് പത്രപ്രവർത്തകരുടെ ഹർജ്ജി പരിഗണിക്കവെയാണ് യു.യു. ലളിത്, ഇന്ദിര ബാനർജി, കെ.എം.ജോസഫ് എന്നിവർ കേന്ദ്രസർക്കാറിന് നോട്ടീസ് അയച്ചത്. 
സംസ്ഥാന സർക്കാരുകളെയും കേന്ദ്രത്തെയും ചോദ്യം ചെയ്തതിനും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിട്ട അഭിപ്രായങ്ങൾക്കും കാർട്ടൂണുകൾക്കുമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയെന്ന് പരാതിക്കാർ പറഞ്ഞു. ഭരണഘടനയുടെ അനുശ്ചേദം19 (1) (എ) പ്രകാരം ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മൗലികാവകാശത്തെ ഈ വ്യവസ്ഥ ലംഘിക്കുന്നുവെന്ന് അവർ വാദിച്ചു.
1962 മുതൽ തന്നെ ഈ നിയമത്തിന്റെ തുടർച്ചയായ ദുരുപയോഗം നടക്കുന്നുണ്ടെന്ന് പരാതിക്കാർ ചൂണ്ടികാണുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ഇതേ രാജ്യദ്രോഹ കുറ്റത്തിന്റെ നിയമ സാധുത ചോദ്യംചെയ്ത് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ഒരുകൂട്ടം  അഭിഭാഷകർ നൽകിയ ഹർജിയാണ് ആന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെ അടങ്ങിയ ബഞ്ച്,  പ്രസ്തുത നിയമത്തിനാൽ ബാധിക്കപ്പെട്ടരല്ല പരാതിക്കാർ എന്ന് പറഞ്ഞാണ് അന്ന് പരാതി തള്ളിയത്. 


The Supreme Court Friday issued notice to the Centre on a plea challenging the Constitutional validity of Section 124A of the Indian Penal Code that penalises sedition.

A bench of Justices U U Lalit, Indira Banerjee and K M Joseph sought the Centre’s response on a plea by two journalists, Kishorechandra Wangkhemcha from Manipur and Kanhaiya Lal Shukla from Chhattisgarh.

No comments

Powered by Blogger.