Header Ads

Header ADS

ഐബിഎം കൊച്ചിയിലേക്ക്; ഡവലപ്മെന്റ് സെന്ററിലേക്കുള്ള റിക്രൂട്മെന്റ് ആരംഭിച്ചു

പ്രമുഖ ടെക് കമ്പനിയായ ഐബിഎം കേരളത്തിൽ. കൊച്ചിയിൽ ആരംഭിക്കാൻ പോകുന്ന ഡവലപ്മെന്റ് സെന്ററിലേക്കുള്ള റിക്രൂട്മെന്റ് ആരംഭിച്ചു. സോഫ്റ്റ്‍വെയർ എൻജിനീയർ, ഫ്രന്റ് എൻഡ് ഡവലപ്പർ, ഓട്ടമേഷൻ മാനേജർ, ഡേറ്റ ബേസ് മാനേജർ, ക്ലൗഡ് ഡേറ്റ ബേസ് എൻജിനീയർ, ഇൻഫമേഷൻ ഡവലപ്പേഴ്സ് തുടങ്ങി ഒട്ടേറെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ലിങ്ക്ഡ്ഇൻ വഴിയും ഐബിഎം വെബ്സൈറ്റ് വഴിയും അപേക്ഷിക്കാം.

കേരളത്തിൽ ഓഫിസ് എവിടെയാണ് തുറക്കുകയെന്ന് ഐബിഎം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. കോവിഡ് സാഹചര്യം തുടരുന്നതിനാൽ നിലവിൽ വർക് ഫ്രം ഹോം രീതിയിലാകും പ്രവർത്തനമെന്നാണ് ലഭ്യമാകുന്ന സൂചന. ഒന്നര വർഷമായി ഐബിഎം കേരളത്തിൽ എത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ തിരുവനന്തപുരവും ഐബിഎമ്മിന്റെ പരിഗണനയിലുണ്ടായിരുന്നു.

2018ലെ പ്രളയത്തിനു പിന്നാലെ പ്രകൃതിദുരന്തങ്ങൾക്കു സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്താനായി ഐബിഎം കോൾ ഫോർ കോഡ് ചാലഞ്ച് കേരളത്തിൽ നടത്തിയിരുന്നു.

Leading tech company IBM to Cochin, Kerala. Recruitment to the development center to be started in Cochin has already started. Applications have been invited for several posts including Software Engineer, Front End Developer, Automation Manager, Data Base Manager, Cloud Data Base Engineer and Information Developers. You can apply through LinkedIn and ‎‎IBM website.‎

‎IBM has not officially specified where the office will be opened. As the Covid situation continues, it is currently likely to be working in work from home mode. There were reports that IBM would be in Kerala for a year and a half. At one point Thiruvananthapuram was also under consideration of IBM.‎

‎In the wake of the 2018 flood, IBM call for code challenge was conducted in Kerala to find a technological solution to natural disasters.‎

No comments

Powered by Blogger.