Header Ads

Header ADS

പുതിയ ടീമുമായി പിണറായി വിജയൻ

അടിമുടി മാറ്റവുമായി പിണറായിവിജയൻ മാതൃസഭ മെയ് 20ന് ഉച്ചയ്ക്ക് 3 മണിക്ക് അധികാരമേൽക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ ഉള്ള മന്ത്രിമാരെല്ലാം പുതുമുഖങ്ങളാണ്. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഉൾപ്പടെ കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളെ ആരെയും ഇക്കുറി പരിഗണിച്ചില്ല.

സി.പി.ഐ (എം) പാർലമെന്ററി പാർടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ , പി.രാജീവ്, വി.എൻ.വാസവൻ, സജി ചെറിയാൻ, വി.ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആർ.ബിന്ദു, വീണാ ജോർജ്, വി.അബ്ദുൾ റഹ്മാൻ എന്നിവരെ നിശ്ചയിച്ചു.  സ്പീക്കർ സ്ഥാനാർത്ഥിയായി എം.ബി രാജേഷിനേയും, പാർടി വിപ്പായി കെ.കെ.ശൈലജ ടീച്ചറേയും. പാർലമെന്ററി പാർടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും  തീരുമാനിച്ചു.  യോഗത്തിൽ എളമരം കരീം അധ്യക്ഷത വഹിച്ചു. പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ ബേബി എന്നിവർ പങ്കെടുത്തു.

Pinarayi Vijayan's government will take office on May 20 at 3 pm with a new team. All the ministers except Chief Minister Pinarayi Vijayan are newcomers. None of the members of the previous cabinet, including Health Minister K.K. Shailaja, were considered this time.

The CPI(M) state committee decided pinarayi Vijayan as the cpi (m) parliamentary party leader and chief minister. M.V.Govindan, K Radhakrishnan, K.N. Balagopal, P. Rajiv, V.N. Vasavan, Saji Cherian, V. Sivankutty, Mohammad Riaz, Dr. R. Bindu, Veena George and V. Abdul Rahman were appointed as ministers. M.B. Rajesh as speaker candidate and K.K. Shailaja teacher as party vip. T P Ramakrishnan was also decided as parliamentary party secretary. The meeting was presided over by Elamaram Karim. PB members S Ramachandran Pillai, Pinarayi Vijayan, Thirumalai Balakrishnan and MA Baby were present.

No comments

Powered by Blogger.