മൂന്നു കോടി ഡോസ് വാക്‌സിന്‍ വാങ്ങാൻ ആഗോള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു - മുഖ്യമന്ത്രി
മൂന്നു കോടി ഡോസ് വാക്‌സിന്‍ പൊതു വിപണിയില്‍ നിന്ന് വാങ്ങാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ആഗോള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചുവെന്നും ടെന്‍ഡര്‍ നോട്ടിഫിക്കേഷന്‍ ഇന്ന് തന്നെ ഇറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് 18 മുതല്‍ 44 വയസ് വരെയുള്ളവരില്‍ ഗുരുതരമായ രോഗാവസ്ഥയുള്ളവര്‍ക്ക് വാക്‌സിൻ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
Kerala will float a global tender for procuring #COVID19 vaccines. Tender notification will come out today itself. We will try to procure 3 Crore doses from the market. #VaccineForAll
— Pinarayi Vijayan (@vijayanpinarayi) May 17, 2021
ഇതുവരെ 50,178 പേരാണ് അപേക്ഷകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 45,525 അപേക്ഷകള്‍ വേരിഫൈ ചെയ്തു കഴിഞ്ഞു. അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ നിര്‍ദേശങ്ങള്‍ തെറ്റുകൂടാതെ പാലിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില പരാതികളും പ്രായോഗിക പ്രശ്‌നങ്ങളും ഇക്കാര്യത്തില്‍ ഉന്നയിക്കുന്നുണ്ട്. അത് പരിഗണിച്ച് എത്രയും വേഗം പരിഹാരം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യന്ത്രി അറിയിച്ചു.
No comments