സി.കെ. ജാനു ആവശ്യപ്പെട്ടത് 10 കോടിയും കേന്ദ്രമന്ത്രിസ്ഥാനവും. കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കി
എന്‍.ഡി.എ. സ്ഥാനാര്‍ഥിയാകാന്‍ സി.കെ. ജാനു ബി.ജെ.പിയുടെ കേരളാ ഘടകത്തോട് ആവശ്യപ്പെട്ടത് 10 കോടി രൂപയെന്ന് ജനാതിപത്യ രാഷ്ട്രീയ പാർട്ടി ട്രഷറര്‍ പ്രസീത. 10 കോടി രൂപയും പാര്‍ട്ടിക്ക് അഞ്ച് നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ് സി.കെ. ജാനു ആവശ്യപ്പെട്ടത്. എന്നാല്‍ കോട്ടയത്ത് നടന്ന ചര്‍ച്ചയില്‍ കെ.സുരേന്ദ്രന്‍ ഇതൊന്നും അംഗീകരിച്ചില്ല. പിന്നീടാണ് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു.
പ്രസീതയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണം നേരത്തെ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടിരുന്നു. പത്ത് ലക്ഷം രൂപ നല്‍കിയാല്‍ സി.കെ. ജാനു സ്ഥാനാര്‍ഥിയാകാമെന്ന് സമ്മതിച്ചതായി പ്രസീത പറയുന്നതും ഇതനുസരിച്ച് പണം കൈമാറാമെന്ന് കെ.സുരേന്ദ്രന്‍ മറുപടി നല്‍കുന്നതുമാണ് സംഭാഷണത്തിലുണ്ടായിരുന്നത്. ഈ ഫോണ്‍ സംഭാഷണം ശരിയാണെന്നും താന്‍ കെ. സുരേന്ദ്രനോടാണ് സംസാരിച്ചതെന്നും പ്രസീത പറഞ്ഞു.
തിരുവനന്തപുരത്തുവെച്ചാണ് കെ.സുരേന്ദ്രന്‍ സി.കെ.ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയത്. അമിത് ഷായുടെ പരിപാടി ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഇത്. അന്നേദിവസം സി.കെ.ജാനു ഏത് ഹോട്ടലിലാണ് താമസിക്കുന്നതെന്ന് തിരക്കി കെ.സുരേന്ദ്രന്‍ വിളിച്ചിരുന്നതായും പ്രസീത പറഞ്ഞു. കൊടകര കുഴല്‍പ്പണ കേസില്‍ പ്രതിരോധത്തിലായ ബിജെപിയെ കൂടുതല്‍ കുരുക്കിലാക്കുന്നതാണ് സി.കെ. ജാനുവുമായി ബന്ധപ്പെട്ട വിവാദവും. മാത്രമല്ല, സി.കെ. ജാനുവിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത് കുഴല്‍പ്പണമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
To become NDA candidate, C.K.Janu asked the BJP's Kerala unit for Rs 10 crore, said Praseeta, treasurer of the Janathipathya Rashtreeya Party. C.K.Janu asked Rs 10 crore, five assembly seats for the party and the seat of the Union Minister. But during the discussion in Kottayam, K. Surendran did not accept this demand of C.K.Janu. Prasita also said that, then she had only asked for Rs 10 lakh on financial difficulties.
No comments