ലക്ഷദ്വീപ് ബിജെപിയിൽ വീണ്ടും കൂട്ട രാജി
ലക്ഷദ്വീപ് ബിജെപിയിൽ കൂട്ട രാജി. നേതാക്കളും പ്രവർത്തകരും അടക്കം 12 പേരാണ് രാജിവച്ചത്. ഐഷ സുൽത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് കൂട്ട രാജി. ലക്ഷദ്വീപ് ബിജെപി സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ നേതാക്കൾ പാർട്ടിയിൽനിന്ന് രാജിവെച്ചു. കൂട്ട രാജിയിൽ ലക്ഷ്യദ്വീപ് ബിജെപി അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുകയാണ്.
പ്രഫുൽ പട്ടേലിനെതിരെയുള്ള "ജൈവായുധ" പരാമർശത്തിൽ ഐഷ സുൽത്താനയ്ക്കെതിരെ ദ്വീപ് ബിജെപി പ്രസിഡൻറ് പരാതി നൽകിയതിലുള്ള കടുത്ത എതിർപ്പാണ് രാജിയിൽ കലാശിച്ചത്. വഖഫ് ബോർഡ്, ഖാദി ബോർഡ് അംഗങ്ങളും രാജിവച്ചവരിൽ ഉൾപ്പെടുന്നു. ഐഷ സുൽത്താന ചാനൽ ചർച്ചയിൽ നടത്തിയ അഭിപ്രായപ്രകടനത്തിനെതിരെ ലക്ഷദ്വീപ് ബിജെപി പ്രസിഡന്‍റ് നൽകിയ പരാതിയിൽ കവരത്തി പോലീസ് കഴിഞ്ഞ ദിവസം രാജ്യദ്രോഹം ഉൾപ്പടെയുള്ള വകുപ്പുകൾ ചാർത്തി കേസെടുത്തിരുന്നു.
നേരത്തെ പ്രഫുൽ പട്ടേലിൻ്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കഴിഞ്ഞ മെയ് 24ന് യുവമോർച്ച പ്രവർത്തകരും കൂട്ട രാജി സമർപ്പിച്ചിരുന്നു.
Mass resignation in Lakshadweep BJP. Twelve people resigned, including leaders and activists. The mass resignation came as expressed support for Aisha Sultana. Senior leaders including the State Secretary of Lakshadweep BJP resigned from the party. The Island BJP is literally shocked by the mass resignation.
The resignation resulted in strong opposition to the island BJP president's complaint against Aisha Sultana for her "bio-weapon" remark against Praful Patel. Members of the Waqf Board and Khadi Board were among those who resigned.The Lakshadweep BJP president has lodged a complaint against Aisha Sultana for commenting on a channel discussion. Earlier in the day, the Kavaratti police had filed a charge sheet with sedition sections against the Aisha Sultana on his complaint.
Earlier, Yuvamorcha activists had also submitted their mass resignations on May 24 in protest against Praful Patel's demagogic actions.
No comments